വധശിക്ഷ ഉഗാണ്ടയിൽഉഗാണ്ടയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] ശിക്ഷാരീതിവെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. ജയിൽ റിക്കാർഡുകൾ പ്രകാരം 1938-നു ശേഷം ഒരു സ്ത്രീ സഹിതം 377 ആൾക്കാരെ നിയമപ്രകാരം ഉഗാണ്ടയിൽ തൂക്കിക്കൊന്നിട്ടുണ്ട്. ഈദി അമിന്റെ ഭരണകാലത്ത് 71 ആൾക്കാരെ നിയമപരമായി ശിക്ഷിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിനാൾക്കാരെ നിയമത്തിനു വെളിയിൽ വധിച്ചിട്ടുണ്ട്. 2005-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ15 കുറ്റങ്ങൾക്ക് ഉഗാണ്ടയുടെ പീനൽ കോഡനുസരിച്ച് വധശിക്ഷ നൽകാം. ഇതിലെ ഒൻപതു കുറ്റങ്ങൾ രാജ്യദ്രോഹം എന്ന ഗണത്തിൽ പെടുത്താം. ബലാത്സംഗം, കൊലപാതകം, അക്രമത്തോടെയുള്ള മോഷണം, അക്രമത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്. ആറുതരം രാജ്യദ്രോഹക്കുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമാണ്. ഭരണഘടനയുടെ 22-ആം വകുപ്പുപ്രകാരം നിയമപ്രകാരമുള്ള കോടതിയുത്തരവും മേൽക്കോടതിയുടെ അംഗീകാരവും ഇല്ലാതെ ആരെയും വധിക്കാൻ പാടില്ല. 1995-ലെ ഭരണഘടന പ്രകാരം മാപ്പു നൽകാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. നിർത്തലാക്കാനുള്ള ശ്രമങ്ങൾ2001-ൽ ഭരണഘടന പുതുക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ ഒരു കമ്മിറ്റിയെ പ്രസിഡന്റ് യോവേരി മൂസെവേനി നിയമിക്കുകയുണ്ടായി. ജയിലുദ്യോഗസ്ഥർ വധശിക്ഷയുടെ നടത്തിപ്പ് മാനസികസംഘർഷമുണ്ടാക്കുന്നതാണെന്നും അതിനാൽ വധശിക്ഷയ്ക്കു പകരം മരണം വരെയുള്ള തടവ് നടപ്പിലാക്കണമെന്നും ഈ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു. 2004 ഡിസംബറിലാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. പാർലമെന്റ് 2002-ൽ തീവ്രവാദത്തിന് വധശിക്ഷ നിർബന്ധമായും (ഏതു തരം തീവ്രവാദപ്രവർത്തനത്തനും) നൽകാൻ നിയമമുണ്ടാക്കി. ന്യായാധിപന് തോന്നുന്നപക്ഷം കുറഞ്ഞ ശിക്ഷ നൽകാവുന്നതാണ്. 2005 ജൂൺ 14-ന് ഭരണഘടനാകോടതി വധശിക്ഷ നിയമവിധേയമാണെന്നും എങ്കിലും ചില കുറ്റങ്ങൾക്ക് നിർബന്ധമായും വധശിക്ഷ നൽകുന്നത് നിയമപരമല്ലെന്നും വിധിച്ചു. [3] 2006 ഡിസംബറിൽ 566 പേർ ഉഗാണ്ടയിൽ വധശിക്ഷ കാത്തു കഴിയുന്നുണ്ടായിരുന്നു. ഇതിൽ പലരും 10 വർഷത്തിൽ കൂടുതലായി വധശിക്ഷ കാത്തു കഴിയുകയായിരുന്നു. പുതിയ സംഭവവികാസങ്ങൾ2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾക്കെതിരേയാണ് ഉഗാണ്ട വോട്ടുചെയ്തത്. [4] അവലംബം
|
Portal di Ensiklopedia Dunia