വധശിക്ഷ ഫ്രാൻസിൽമദ്ധ്യകാലം മുതൽ 1977 വരെ ഫ്രാൻസിൽ വധശിക്ഷ ഒരു ശിക്ഷാരീതിയെന്ന നിലയിൽ ഉപയോഗത്തിലുണ്ടായിരുന്നു. 1977-ൽ അവസാന വധശിക്ഷ ഗില്ലറ്റിൻ ഉപയോഗിച്ച് നടപ്പാക്കി. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം നിയമപരമായി നൽകാവുന്ന ഏക വധശിക്ഷാ രീതിയായിരുന്നു ഗില്ലറ്റിനുപയോഗിച്ചുള്ള ശിരച്ഛേദം. ഹംമിദ ജാന്തൗബി എന്നയാളെയായിരുന്നു ഫ്രാൻസിൽ അവസാനമായി വധിച്ചത്. നിയമപ്രകാരമുള്ള വധശിക്ഷ 1981-ൽ ഫ്രാൻസിൽ നിർത്തലാക്കി. ഇപ്പോൾ വധശിക്ഷ ഫ്രാൻസിന്റെ ഭരണഘടനയനുസരിച്ച് നിയമവിരുദ്ധമാണ്. വധശിക്ഷയ്ക്കെതിരായ പല അന്താരാഷ്ട്ര ഉടമ്പടികളിലും ഫ്രാൻസ് പങ്കാളിയാണ്. ചരിത്രംഏൻഷിയൻ റെജീംഏൻഷിയൻ റെജീമിനു കീഴിൽ 1791 മുൻപുള്ള കാലത്ത് പല രീതിയിലും ഫ്രാൻസിൽ വധശിക്ഷ നടപ്പാക്കപ്പെടാറുണ്ടായിരുന്നു. കുറ്റവും കുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച് രീതികൾ മാറിവന്നിരുന്നു. വാളുപയോഗിച്ച് ശിരച്ഛേദം ചെയ്യൽ കുലീനകുടുംബാംഗങ്ങൾക്ക് നൽകിയിരുന്ന ശിക്ഷാരിതിയായിരുന്നു. മതവിശ്വാസത്തിൽ നിന്ന് ദൂരെപ്പോകുന്നവരെ ചുട്ടുകൊല്ലുകയായിരുന്നു പതിവ്. ഗില്ലറ്റിൻ ഉപയോഗിക്കൽവധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പൊതുജന നീക്കം ഫ്രാൻസിൽ നടന്നത് 1791 മേയ് 30-നായിരുന്നു. അതേ വർഷം ഒക്ടോബർ 6-ന് ദേശീയ ജനപ്രാതിനിദ്ധ്യസഭ വധശിക്ഷ നിർത്തലാക്കുന്ന നിയമം പാസാക്കാൻ വിസമ്മതിച്ചു. പക്ഷേ തടങ്കലിലുള്ള പീഡനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തു. ഇനിമുതൽ ഒരു രീതിയിലുള്ള വധശിക്ഷയേ നടപ്പാക്കുകയുള്ളൂ എന്നും അത് ശിരച്ഛേദമായിരിക്കുമെന്നും തീരുമാനമെടുക്കുകയുണ്ടായി ('Tout condamné à mort aura la tête tranchée'). 1789-ൽ ജോസഫ്-ഇഗ്നേസ് ഗില്ലറ്റിൻ എന്നയാളാണ് യന്ത്രമുപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാദ്ധ്യത മുന്നോട്ടുവച്ചത്. ഫ്രഞ്ച് വിപ്ലവത്തോടെ തൂക്കിക്കൊല നിർത്തലാക്കപ്പെടുകയും എല്ലാ വധശിക്ഷയും വാളുപയോഗിച്ച് നടപ്പാക്കണമെന്ന നിബന്ധന ഉണ്ടാക്കുകയും ചെയ്തു. ഈ രീതി കുലീനർക്കു മാത്രമായി നീക്കിവയ്ക്കുന്നതിനോടായിരുന്നു എതിർപ്പ്. കൈക്കോടാലിയോ വാളോ ഉപയോഗിച്ച് ശിരച്ഛേദം നടത്തുന്നത് വിശ്വസനീയമല്ലാത്തതു കൊണ്ട് ഗില്ലറ്റിൻ എന്ന യന്ത്രസംവിധാനം സ്വീകരിക്കപ്പെട്ടു. ഇത് കൂടുതൽ മനുഷ്യത്വപരമായ ശിക്ഷാരീതിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഗില്ലറ്റിൻ ആദ്യമായി ഉപയോഗിക്കപ്പെട്ടത്നി 1792 ഏപ്കോരിൽ 25-ന് ജാക്വസ് പെല്ലറ്റിയർ എന്നയാളുടെ വധശിക്ഷയിലായിരുന്നു. ഇതിന്റെ ഉപയോഗം ജർമനിയിലേയ്ക്കും പടർന്നു. ഇറ്റലി, സ്വീഡൻ, ഫ്രാൻസിന്റെ കോളനികൾ (ഫ്രഞ്ച് ഗയാന, ഫ്രഞ്ച് ഇന്തോചൈന) എന്നിവിടങ്ങളിലേയ്ക്കും ഗില്ലറ്റിൻ വ്യാപിച്ചു. 1939-നു ശേഷംപരസ്യമായ വധശിക്ഷകൾ 1939 വരെ തുടർന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉച്ചയ്ക്കു ശേഷം മൂന്നുമണി, പുലർച്ചെ, പകൽസമയം എന്നിങ്ങനെ ശിക്ഷാ സമയം മാറി മറിഞ്ഞു വന്നിരുന്നു. അങ്ങാടികൾ പോലെ പൊതുസ്ഥലങ്ങളിലാണ് ആദ്യും വധശിക്ഷകൾ നൽകപ്പെട്ടിരുന്നതെങ്കിലും പിന്നീട് ജയിലിലേയ്ക്ക് മാറി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജയിലിന്റെ ഗേറ്റിനു തൊട്ടു വെളിയിലായിരുന്നു ഗില്ലറ്റിൻ സ്ഥാപിച്ചിരുന്നത്. യൂജിൻ വീഡ്മാൻ എന്ന ആറു പേരെക്കൊന്നയാളെയാണ് അവസാനമായി വധിച്ചത്. 1939 ജൂൺ 17-ന് സെന്റ് പിയറി ജയിലിജു വെളിയിലായിരുന്നു ഇത് നടന്നത്. ഇതിന്റെ ഫോട്ടോകൾ പത്രങ്ങളിൽ പ്രസിദ്ധീകൃതമായതിനെത്തുടർന്നുണ്ടായ കോലാഹലം കാരണമാണ് സർക്കാർ പരസ്യ വധശിക്ഷകൾ നിർത്തലാക്കാൻ തീരുമാനിച്ചത് എന്ന് കരുതപ്പെടുന്നു. ജയിലിനകത്തേയ്ക്കാണ് ഇതിനുശേഷം ഗില്ലറ്റിനുകൾ മാറ്റപ്പെട്ടത്. സ്വന്തം ഭാര്യയെയും ഭാര്യാപിതാവിനെയും കൊന്ന ഷാങ് ഡെഹേൻ എന്നയാളെയായിരുന്നു ആദ്യമായി ജയിലിനുള്ളിൽ വച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1939 ജൂലൈ 19 നാണ് ഇതു നടന്നത്. 1940 കളിൽ (പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ സമയത്ത്) വധശിക്ഷകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഈ സമയത്ത് പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ആദ്യമായി സ്ത്രീകളെയും വധിക്കാൻ തുടങ്ങി. 1950 കൾ മുതൽ 1970കൾ വരെ വധശിക്ഷകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവന്നു. 1969-നും 1974-നുമിടയിൽ പ്രസിഡന്റ് ജോർജസ് പോംപിഡോ വധശിക്ഷ വിധിക്കപ്പെട്ട 15 ആൾക്കാരിൽ 3 പേരൊഴികെ മറ്റുള്ളവർക്ക് മാപ്പു നൽകുകയുണ്ടായി. വലേരി ഗിസ്കാർഡ് ഡി'എസ്റ്റൈംഗ് പ്രസിഡന്റായിരുന്നപ്പോഴാണ് അവസാനം വധശിക്ഷ നടന്നത്. 1981 വരെ ഫ്രഞ്ച് പീനൽ കോഡിൽ ഇപ്രകാരം പറാഞ്ഞിരുന്നു: [1]
മാപ്പുനൽകൽവധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരം ഫ്രഞ്ച് പ്രസിഡന്റിനു മാത്രമാണുണ്ടായിരുന്നത്. മുൻകാലങ്ങളിൽ ഇത് ചക്രവർത്തിക്കായിരുന്നു. ചാൾസ് ഡി ഗോൾ പ്രസിഡന്റായിരുന്നപ്പോൾ വധശിക്ഷയ്ക്കനുകൂല നിലപാടാണെടുത്തിരുന്നത്. എങ്കിലും ഇദ്ദേഹം 19 വധശിക്ഷകൾ ഒഴിവാക്കിക്കൊടുത്തു. 13 പേർ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചിലരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ചും വധിച്ചിട്ടുണ്ട്. ലെഫ്റ്റനന്റ് കേണൽ ഷോൺ-മാരി ബാസ്റ്റിൻ-തിയറി എന്ന ഒ.എ.എസ്. (Organisation de l'armée secrète) അംഗമാണ് ഇത്തരത്തിൽ അവസാനം വധിക്കപ്പെട്ടത്. 1962-ൽ ഡി ഗോളിനെതിരേ നടന്ന പ്രസിദ്ധ വധശ്രമത്തിനു പിന്നിൽ ഇദ്ദേഹമായിരുന്നു പ്രവർത്തിച്ചത്. ജോർജസ് റാപിൻ എന്നയാളെ ഡി ഗോൾ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയെങ്കിലും അയാൾ മാപ്പ് നിരസിച്ചതിനാൽ 1960-ൽ ഗില്ലറ്റിൻ ഉപയോഗിച്ച് ശിരച്ഛേദം ചെയ്ത് വധിക്കപ്പെട്ടു. അലൈൻ പോഹർ എന്ന രണ്ടു പ്രാവശ്യം താൽക്കാലിക പ്രസിഡന്റായ ഭരണാധികാരിയുടെ കാലത്ത് വധസിക്ഷകലൊന്നും നടന്നിട്ടില്ല. 1969-നും 1974-നുമിടയിൽ പ്രസിഡന്റ് ജോർജസ് പോംപിഡോ വധശിക്ഷ വിധിക്കപ്പെട്ട 15 ആൾക്കാരിൽ 3 പേരൊഴികെ മറ്റുള്ളവർക്ക് മാപ്പു നൽകുകയുണ്ടായി. ഇദ്ദേഹം വ്യക്തിപരമായി വധശിക്ഷയ്ക്കെതിരായിരുന്നു. പ്രസിഡന്റ് വലേര്യ് ഗിസ്കാർഡ് ഡി'എസ്റ്റൈങിന്റെ അഭിപ്രായത്തിൽ "വധശിക്ഷയ്ക്കെതിരായ ആഴത്തിലുള്ള അകൽച്ച" അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹവും മൂന്നൊഴികെ മറ്റെല്ലാ വധശിക്ഷകളും ഒഴിവാക്കിക്കൊടുത്തു. ഫ്രാൻസിലെ അവസാന വധശിക്ഷ നടന്നത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. പ്രസിഡന്റിന്റെ ഉത്തരവു പ്രകാരമാണ് മാപ്പു നൽകപ്പെടുന്നതെങ്കിലും 1959-ൽ പ്രസിഡന്റ് ചാൾസ് ഡി ഗോൾ അധികാരത്തിലേറിയ സമയത്ത് പാർലമെന്റ് വധശിക്ഷ കാത്തു കഴിയുന്ന എല്ലാവർക്കും മാപ്പുനൽകാൻ തീരുമാനമെടുത്തു. [2] (amnesty is not an executive clemency, rather it is an act of parliament). വധശിക്ഷ നിർത്തലാക്കൽവധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പൊതുജന നീക്കം ഫ്രാൻസിൽ നടന്നത് 1791 മേയ് 30-നായിരുന്നു. ഈ ആവശ്യുമുന്നയിച്ചുകൊണ്ട് ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയുമുണ്ടായി. ലൂയി-മൈക്കൽ ലെപെലെഷിയർ എന്നയാളായിരുന്നു ബിൽ അവതരിപ്പിച്ചത്. മാക്സിമിലിയൻ ഡി റോബ്സ്പിയറി ഇതിനെ പിന്താങ്ങി. എങ്കിലും ദേശീയ ഭരണഘടനാ അസംബ്ലി ഈ പ്രമേയം 1791 ഒക്ടോബർ 6-ന് തള്ളിക്കളഞ്ഞു. 1795 ഒക്ടോബർ 26-ന് നാഷണൽ കൺവെൻഷൻ വധശിക്ഷ നിർത്തലാക്കിയെങ്കിലും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വരവോടെ 1810 ഫെബ്രുവരി 12-ന് വധശിക്ഷ പുനരാരംഭിക്കപ്പെട്ടു. അർമാന്റ് ഫാല്ലൈറെസ് എന്ന പ്രസിഡന്റ് തന്റെ ഭരണകാലത്തിന്റെ ആദ്യത്തെ മൂന്നു വർഷക്കാലം എല്ലാ തടവുകാരുടെയും വധശിക്ഷ ഒഴിവാക്കിക്കൊടുത്തു. ഇദ്ദേഹം വധശിക്ഷയ്ക്കെതിരായിരുന്നു. അടുത്ത നാലുവർഷം അദ്ദേഹം വധശിക്ഷകൾ അനുവദിച്ചിരുന്നു. 1906-ൽ ഗില്ലറ്റിനായി പണം ചിലവഴിക്കുന്നത് പിൻവലിക്കാൻ ബഡ്ജറ്റ് കമ്മീഷൻ വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയുണ്ടായി. അന്തിമലക്ഷ്യം വധശിക്ഷ നിർത്തലാക്കുകയായിരുന്നു. 1908 ജൂലൈ 3-ന് ഇതുദ്ദേശിച്ചുകൊണ്ടുള്ള ഒരു കരടു നിയമം അരിസ്ട്രൈഡ് ബ്രിയാൻഡ് എന്നയാൾ സമർപ്പിച്ചു. ഷോൺ ജൂറെസ് എന്നയാളുടെ പിന്തുണയുണ്ടായിട്ടും ബിൽ 201 വോട്ടുകൾക്കെതിരേ 330 വോട്ടിന് തള്ളപ്പെട്ടു. വിച്ചി ഭരണകൂടത്തിന്റെ സമയത്ത് മാർഷൽ പിറ്റൈൻ എന്ന ഭരണകർത്താവ് വധശിക്ഷ വിധിക്കപ്പെട്ട അഞ്ചു സ്ത്രീകൾക്ക് മാപ്പു കൊടുക്കാൻ വിസമ്മതിക്കുകയുണ്ടായി. വിച്ചി ഭരണകൂടം പുറത്തായ ശേഷം പിറ്റൈനും വധശിക്ഷ വിധിക്കുകയുണ്ടായി. രോഗാവസ്ഥ കണക്കിലെടുത്ത് ഡി ഗോൾ പിറ്റൈന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊടുത്തു. പിയറി ലാവലിലെപ്പോളുള്ള മറ്റ് വിച്ചി ഉദ്യോഗസ്ഥരെ വെടിവച്ചു കൊല്ലുകയാണുണ്ടായത്. വിൻസെന്റ് ഓറിയോളിന്റെ ഭരണകാലത്ത് മൂന്നു സ്ത്രീകളെക്കൂടി ശിരച്ഛേദം ചെയ്യുകയുണ്ടായി (ഒരാൾ അൾജീരിയയിലും രണ്ടെണ്ണം ഫ്രാൻസിലൂം). പാട്രിക് ഹെൻട്രി എന്നയാൾ റോബർട്ട് ബാഡിന്റർ എന്ന വക്കീലിന്റെ സാമർത്ഥ്യത്താൽ 1977 ജനുവരി 21-ന് വധശിക്ഷ കിട്ടാതെ രക്ഷപെട്ടു. ഒരു കുട്ടിയുടെ കൊലപാതകമായിരുന്നു ഇയാളുടെ മേൽ ആരോപിക്കപ്പെട്ടിരുന്നത്. ഇതോടെ വധശിക്ഷ അവസാനിക്കുമെന്ന് ധാരാളം പത്രങ്ങൾ പ്രവചിക്കുകയുണ്ടായി. പക്ഷേ 1977 സെപ്റ്റംബർ 10-ന് ഹംമിദ ജാൻന്തൗബിയെ വധിച്ചു. ഇയാളായിരുന്നു ഫ്രാൻസിൽ കൊല്ലപ്പെട്ട അവസാനയാൾ. വളരെക്കാലം വധശിക്ഷയ്ക്കെതിരേ പ്രവർത്തിക്കുകയും അവസാനം വധിക്കപ്പെട്ട ചിലരുടെ അഭിഭാഷകനുമായിരുന്ന റോബർട്ട് ബാഡിന്റർ പിന്നീട് നീതിന്യായ മത്രിയായി. ഇദ്ദേഹമാണ് വധശിക്ഷ അന്തിമമായി നിർത്തലാക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. പ്ഫ്രുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ഫ്രാൻസ്വാ മിത്തറാന്റിന്റെ പിന്തുണയോടെ ഇത് ദേശീയ അസംബ്ലിയിൽ പാസായി. 1981-ൽ വധശിക്ഷ നിർത്തലാക്കിയതിന്റെ നാൾവഴി
പുനരാരംഭിക്കുന്നതിന്റെ സാദ്ധ്യതകൾമിക്ക ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളും വധശിക്ഷയ്ക്കനുകൂല നിലപാടെടുക്കാത്തവരാണ്. തീവ്ര വലതുപക്ഷ നിലപാടുകാരനായ ജീൻ-മാരി ലെ പെന്നിനെ പോലുള്ള ചിലർ മാത്രമാണ് ഇതിനൊരപവാദം. ഫ്രാൻസ് ഏകപക്ഷീയമായി പല അന്താരാഷ്ട്ര ഉടമ്പറ്റികളിൽ നിന്നും പുറത്തു പോകാതെ വധശിക്ഷ പുനരാരംഭിക്കാൻ സാദ്ധ്യമല്ല. 1985 ഡിസംബർ 20-ന് മനുഷ്യാവകാശസംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പറ്റിയുടെ ആറാമത്തെ അധിക പ്രോട്ടോക്കോൾ ഫ്രാൻസ് അംഗീകരിച്ചു. ഉടമ്പടിയെ തള്ളിപ്പറയാതെ (യുദ്ധസമയത്ത് ഇത് സാദ്ധ്യമാണ്) ഇനി ഫ്രാൻസിന് വധശിക്ഷ പുനസ്ഥാപിക്കാൻ സാദ്ധ്യമല്ല. 2001 ജൂൺ 21-ന് ജാക്ക് ഷിറാക് താൻ വധശിക്ഷയ്ക്കെതിരാണെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള ഒരു കത്ത് എൻസെമ്പിൾ എന്ന സംഘടനയ്ക്കയച്ചു. "ഇത് നാം ഉറച്ച വിശ്വാസത്തോടെയും മനസ്സുറപ്പോടെയും പൊരുതേണ്ട ഒരു പോരാട്ടമാണ്. കാരണം ഒരു വിധിയും തെറ്റിനതീതമല്ല; എല്ലാ വധശിക്ഷയും ഒരു നിരപരാധിയെയാകാം കൊല്ലുന്നത്; മാനസിക രോഗമുള്ളവരെയും കുട്ടികളെയും വധശിക്കയ്ക്ക് വിധേയരാക്കുന്നത് ഏതു നിയമമാണെങ്കിലും അത് സ്വീകാര്യമാവില്ല; മരണം ഒരിക്കലും നീതിയുക്തമല്ല. ". 2002 മേയ് 3-ന് ഫ്രാൻസും മറ്റ് 30 രാജ്യങ്ങളും മനുഷ്യാവകാശസംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പറ്റിയുടെ 13-ആം പ്രോട്ടോക്കോൾ അംഗീകരിച്ചു. ഇത് ഒരു സാഹചര്യത്തിലും (യുദ്ധ സമയത്തു പോലും) വധശിക്ഷ നൽകരുതെന്ന് നിഷ്ക്ർഷിക്കുന്നു. ഈ പ്രോട്ടോക്കോൾ 2003 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്നു. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും 2004-ൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് വധശിക്ഷ നിർദ്ദേശിച്ചു കൊണ്ടുള്ള ഒരു നിയമനിർമ്മാണ നിർദ്ദേശം (1521-ആം നമ്പർ[3]) ഫ്രഞ്ച് ദേശീയ അസംബ്ലിക്ക് മുന്നിൽ വയ്ക്കപ്പെടുകയുണ്ടായി. ഈ ബിൽ അംഗീകരിക്കപ്പെടുകയുണ്ടായില്ല. 2006 ജനുവരി 3-ന് ജാക്ക് ഷിറാക്ക് ഫ്രഞ്ച് ഭരണഘടന വധശിക്ഷ ഒഴിവാക്കിക്കൊണ്ട് പരിഷ്കരിക്കുമെന്ന് പ്രസ്താവിച്ചു. 2007 ഫെബ്രുവരി 19-ന് ഫ്രഞ്ച് കോൺഗ്രസ്, ദേശീയ അസംബ്ലി, സെനറ്റ് എന്നിവ "ഒരാൾക്കു വധശിക്ഷ നൽകാൻ പാടില്ല" എന്ന ഭേദഗതി മഹാഭൂരിപക്ഷത്തോടെ പാസാക്കി. 828 പേർ ഭേദഗതിക്കനുകൂലമായി വോട്ട് ചെയ്തപ്പോൾ 26 പേര് മാത്രമാണ് എതിരായി വോട്ട് ചെയ്തത്. ഫ്രഞ്ച് പൊതുജനാഭിപ്രായത്തിലെ മാറ്റങ്ങൾ20-ആം നൂറ്റാണ്ടിൽ വധശിക്ഷയെപ്പറ്റിയുള്ള പൊതുജനാഭിപ്രായം ഫ്രാൻസിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
സമകാലിക വാർത്തകൾക്കനുസരിച്ച് ഇത്തരമൊരു വിഷയത്തിലെ സർവേ ഫലങ്ങൾ മാറിമറിയാൻ സാദ്ധ്യതയുണ്ട്. ക്രൂരമായ കുറ്റകൃത്യങ്ങൾക്കു ശേഷം (പ്രത്യേകിച്ച് കുട്ടികൾക്കെതിരായി നടക്കുന്നവ) ഭൂരിപക്ഷം പേരും വധശിക്ഷയ്ക്കനുകൂല നിലപാടെടുക്കുന്നതായി ഈ സർവേകളിൽ നിന്ന് കാണാൻ സാധിക്കുന്നുണ്ടത്രേ. 1959-നു ശേഷം നടന്ന വധശിക്ഷകൾ[5]
വധശിക്ഷയെ എതിർക്കുന്നവർ
വധശിക്ഷയെ അനുകൂലിക്കുന്നവർ
അവലംബം
|
Portal di Ensiklopedia Dunia