വധശിക്ഷ ഇസ്രായേലിൽ
ഇസ്രായേലിന്റെ ക്രിമിനൽ നിയമത്തിൽ വധശിക്ഷയ്ക്ക് വകുപ്പുണ്ടെങ്കിലും ഇതുവരെ സിവിലിയൻ നിയമപ്രകാരം നാസി നേതാവ് അഡോൾഫ് എയ്ക്ക്മാനെ 1962 മേയ് 31-ന് തൂക്കിക്കൊന്ന അവസരത്തിൽ മാത്രമേ അതുപയോഗിച്ചിട്ടുള്ളൂ. [1] വധശിക്ഷ നൽകാവുന്ന കുറ്റങ്ങൾഇസ്രായേലിൽ ഇക്കാലത്ത് യുദ്ധസമയങ്ങളിൽ വംശഹത്യയ്ക്കും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്കും, യുദ്ധക്കുറ്റങ്ങൾക്കും, ജൂതജനതയ്ക്കെതിരായ കുറ്റങ്ങൾക്കും മാത്രമേ വധശിക്ഷ നൽകാൻ നിയമമുള്ളൂ. ബ്രിട്ടന്റെ പാലസ്തീൻ മാൻഡേറ്റ് പ്രദേശത്ത് നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥയാണ് ഇസ്രയേലിന് പൈതൃകമായി ലഭിച്ചത്. ഇതിൽ പല കുറ്റങ്ങൾക്കും മരണശിക്ഷ നൽകാൻ വകുപ്പുണ്ടായിരുന്നു. 1954- ൽ ഇസ്രായേൽ മേൽപ്പറഞ്ഞ കുറ്റങ്ങളൊഴിച്ചുള്ള കുറ്റങ്ങൾക്ക് സമാധാന കാലത്ത് വധശിക്ഷ നൽകാൻ പാടില്ല എന്ന് തീരുമാനിച്ചു. ഐക്ക്മാന്റെതൊഴിച്ച് നടന്ന ഒരേയൊരു വധശിക്ഷ മൈർ ടൊബിയാൻസ്കി എന്നയാളുടേതായിരുന്നു. അദ്ദേഹത്തിനെതിരായ കുറ്റാരോപണം തെറ്റായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. നാസിക്കുറ്റവാളി ജോൺ ഡെംജാൻജക് എന്നയാളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും അപ്പീലിൽ ശിക്ഷ ഒഴിവാക്കപ്പെട്ടു. മരണ ശിക്ഷ ലഭിച്ച ആൾക്കാർ
വധശിക്ഷയ്ക്കെതിരായ വാദങ്ങൾജൂതമത നിയമമാണ് ഇസ്രായേലിൽ വധശിക്ഷ വിരളമായി മാത്രം ഉപയോഗിക്കപ്പെടാൻ കാരണമെന്ന് വാദമുണ്ട്. [2] ബൈബിൾ നിയമം കൊലപാതകവും, അപഥസഞ്ചാരവും, സാബത്ത് പാലിക്കാതിരിക്കുക എന്നിവ മുതൽ വിഗ്രഹാരാധന വരെ 36 കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കുന്നു. പക്ഷേ ക്രിസ്തുവിൻ ശേഷമുള്ള കാലത്ത് ജൂത പണ്ഠിതന്മാർ കഠിനമായ ചട്ടങ്ങളാൽ നിരപരാധികളെ വധശിക്ഷയ്ക്ക് വിധേയരാക്കാതിരിക്കാനുള്ള തരം നിയമാവലികളാണ് ഉണ്ടാക്കിയിട്ടുള്ളത്. പല ജൂത പണ്ഠിതരുടെയും വിശ്വാസത്തിൽ മരണശിക്ഷ നൽകിക്കൂടാ.[3] മോസസ് മൈമോണിഡസിന്റെ വാദത്തിൽ പൂർണ്ണ ബോധമില്ലാതെ ഒരു നിരപരാധിയെ വധിക്കുന്നത് തെളിവുകൾ എന്തുമാത്രം ആവശ്യമുണ്ട് എന്ന ധാരണകളെ കാലക്രമേണ ദുർബ്ബലമാക്കും എന്നും ന്യായാധിപന്റെ തന്നിഷ്ടത്തിനനുസരിച്ച് വധശിക്ഷ വിധിക്കപ്പെടും എന്നുമാണ്. അദ്ദേഹത്തിന്റെ ആഗ്രഹം ജനങ്ങൾക്ക് നിയമത്തോട് ബഹുമാനമുണ്ടാകണമെന്നും വിധികളിലെ തെറ്റുകൾ അത് നഷ്ടപ്പെടുത്തും എന്നുമായിരുന്നു. [4] ഇവയും കാണുകഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia