വധശിക്ഷ ഹോങ്ക് കോങ്ങിൽവധശിക്ഷ ഹോങ്ക് കോങ്ങിൽ 1993-ൽ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടിട്ടുണ്ട്. വധശിക്ഷ നൽകപ്പെട്ടിരുന്ന കുറ്റങ്ങൾ1993-നു മുൻപ് ഹോങ്ക് കൊങ് കോളനി നിലവിൽ വന്ന കാലം മുതൽക്കേ കൊലപാതകം, മരണത്തിൽ കലാശിക്കുന്ന തട്ടിക്കൊണ്ടു പോകൽ, കടൽക്കൊള്ള എന്നീ കുറ്റങ്ങൾക്ക് സാധാരണ ഉപയോഗത്തിലിരുന്ന ശിക്ഷാ രീതിയായിരുന്നു വധശിക്ഷ. [1] നിർത്തലാക്കൽ1966 നവംബർ 16-ന് നടന്ന അവസാന ശിക്ഷയ്ക്കു ശേഷം വധശിക്ഷകൾ താൽക്കാലിക നടപടി എന്ന നിലയിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. [2] അതിനു ശേഷം ഹോങ്ക് കോങ് ഗവർണർ എല്ലാ വധശിക്ഷകളും ജീവപര്യന്തം തടവായി തെന്റെ അധികാരമുപയോഗിച്ച് മാറ്റിക്കൊണ്ടിരുന്നു. [3] 1993 ഏപ്രിലിൽ ഹോങ്ക് കോങ്ങിൽ വധശിക്ഷ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടു. [4] അതിനു ശേഷം ജീവപര്യന്തം തടവാണ് ഹോങ്ക് കോങ്ങിലെ ഏറ്റവും കൂടിയ ശിക്ഷ. ചൈനയുമായി പുനഃസംയോജനം കഴിഞ്ഞ ശേഷവും "ഒരു രാജ്യം രണ്ടു വ്യവസ്ഥകൾ" എന്ന തത്ത്വമനുസരിച്ച് ഹോങ്ക് കോങ് നിയമത്തിൽ വധശിക്ഷ നിരോധിതമായി തുടരുന്നു. [5] ചൈനയിൽ വധശിക്ഷ നിലവിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia