വധശിക്ഷ തായ്വാനിൽതായ്വാനിൽ വധശിക്ഷ നിയമപരമായ ശിക്ഷാരീതിയാണ്. 2000-ന് മുൻപ് താരതമ്യേന കൂടിയ ശിക്ഷാനിരക്കാണ് തായ്‌വാനിൽ ഉണ്ടായിരുന്നത്. കുഴപ്പം പിടിച്ച രാഷ്ട്രീയ സ്ഥിതിയിൽ നടപ്പിലാക്കിവന്നിരുന്ന കഠിനമായ നിയമങ്ങളായിരുന്നു ഇതിന്റെ പ്രധാനകാരണം. [1] 1990-കളിൽ വിവാദമുണ്ടാക്കിയ ചില കേസുകളും വധശിക്ഷ നിറുത്തലാക്കുന്നതിനോട് അനുകൂലാഭിപ്രായമുള്ള ചില ഉദ്യോഗസ്ഥരുടെ നിലപാടുകളും കാരണം ശിക്ഷാനിരക്ക് കുത്തനേ കറഞ്ഞു. 2005-ൽ മൂന്ന് വധശിക്ഷകളേ നടന്നുള്ളൂ. 2006 നും 2009നുമിടയിൽ ഒരു വധശിക്ഷ പോലും നടന്നിട്ടില്ല. വധശിക്ഷയ്ക്കനുകൂലമായ പ്രക്ഷോഭപ്രവർത്തനങ്ങളെത്തുടർന്ന് 2010-നു ശേഷം വധശിക്ഷകൾ പുനരാരംഭിച്ചു. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾസൈനികനിയമത്തിനു കീഴിൽസായുധസേനയുടെ ക്രിമിനൽ നിയമം (陸海空軍刑法) അനുസരിച്ച് താഴെപ്പറയുന്ന കുറ്റങ്ങൾ ചെയ്യുന്ന സൈനികർക്ക് വധശിക്ഷ നൽകാവുന്നതാണ്. [2]:
പൊതു നിയമത്തിനു കീഴിൽറിപ്പബ്ലിക് ഓഫ് ചൈനയിലെ ക്രിമിനൽ കോഡ് (zh:中華民國刑法) താഴെപ്പറയുന്ന കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകാമെന്ന് നിഷ്കർഷിക്കുന്നു. വധശിക്ഷ മാത്രം നൽകാവുന്ന കുറ്റങ്ങളൊന്നും ഇക്കൂട്ടത്തിലില്ല. [3]:
18 വയസിൽ താഴെ പ്രായമുള്ളവർക്കും 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വധശിക്ഷ നൽകാൻ പാടില്ല എന്ന് ആർട്ടിക്കിൾ 63 നിർദ്ദേശിക്കുന്നു. വധശിക്ഷ നിർദ്ദേശിക്കുന്ന മറ്റ് കുറ്റങ്ങൾ:
2003-നു ശേഷം മിക്ക വധശിക്ഷകളും കൊലപാതകവുമായി ബന്ധമുള്ള കുറ്റങ്ങൾക്കാണ് കൊടുക്കുന്നത്. കൊലപാതകമല്ലാത്ത കുറ്റത്തിനായുള്ള അവസാന വധശിക്ഷ 2002 ഒക്ടോബറിലാണ് നടന്നത്. 1992-ൽ ഹെറോയിൻ കടത്തിയ ഒരു മത്സ്യബന്ധനത്തൊഴിലാളിക്കാണിത് ലഭിച്ചത്. [7] ഇപ്പോൾ നിലവിലില്ലാത്ത നിയമങ്ങൾതാഴെപ്പറയുന്ന രണ്ട് നിയമങ്ങൽ പ്രകാരം ചില കുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമായിരുന്നു.
വധശിക്ഷ നടപ്പാക്കുന്ന രീതിതായ്വാനിലെ സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവും നിയമമന്ത്രിയുടെ ഉത്തരവും ലഭിച്ചശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. നിയമമന്ത്രിയാണ് വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിക്കുന്നത്. സാധാരണഗതിയിൽ പ്രതിക്ക് കുടുംബത്തെ കാണാനും മതപരമായ ചടങ്ങുകൾ നടത്താനുമുള്ള അനുവാദം നൽകും. ചിലപ്പോൾ ശിക്ഷയ്ക്കന്മുൻപ് വിവാഹം കഴിക്കാനുള്ള അനുവാദവും നൽകാറുണ്ട്. പുതിയ തെളിവുകളോ നടപടിക്രമത്തിലെ പോരായ്മയോ ഈ അവസരത്തിൽ കണ്ടുപിടിക്കപ്പെട്ടാൽ പ്രതിക്ക് നിയമമന്ത്രാലയത്തിൽ അപേക്ഷിക്കാം. മരണശിക്ഷ താമസിപ്പിക്കുകയോ പുതിയ വിചാരണ നടത്തുകയോ ചെയ്യാം. ഇത്തരം സംഭവങ്ങൾ വളരെ വിരളമാണ്. ഇന്നുവരെ ഒരു പ്രതിക്കേ ഇപ്രകാരം വധശിക്ഷ ഒഴിവാക്കാൻ സാധിച്ചിട്ടുള്ളൂ. [10] രാജ്യത്തെ പ്രസിഡന്റിന് പ്രതിയോട് ദയകാണിച്ച് വധശിക്ഷ ഒഴിവാക്കാനുമുള്ള അധികാരമുണ്ട്. ഇതുവരെ ചിയാങ് കൈഷക് മാത്രമേ ഈ അധികാരമുപയോഗിച്ചിട്ടുള്ളൂ. [11] President Lee Teng-hui also ordered two nationwide commutations in 1988[12] and 1991[13] 1957-ൽ അദ്ദേഹം ഒരാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചുകൊടുത്തു. കൈത്തോക്കുപയോഗിച്ച് പിന്നിൽ നിന്ന് ഹൃദയമോ തലച്ചോറോ ലക്ഷ്യമാക്കി വെടിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. പ്രതി ശരീരാവയവങ്ങൾ ദാനം ചെയ്യാനനുവദിക്കുകയാണെങ്കിൽ ചെവിക്കു കീഴെയായിരിക്കും വെടിവയ്ക്കുക. വെളുപ്പിന് 5 മണിക്കായിരുന്നു പണ്ട് ശിക്ഷ നടപ്പാക്കിയിരുന്ന്ത്. 1995 മുതൽ ഇത് രാത്രി 9 മണിയാക്കി മാറ്റി. 2010-മുതൽ രാത്രി 7.30-നാണ് ശിക്ഷ നടപ്പാക്കുന്നത്.[14] രഹസ്യമായാണ് ശിക്ഷ നടപ്പാക്കുന്നത്. പ്രതിയുൾപ്പെടെ ആരെയും മുൻകൂട്ടി വിവരമറിയിക്കാറില്ല. വധശിക്ഷ നടത്തുന്ന സ്ഥലം ജയിലിനുള്ളിലായിരിക്കും. പ്രതിയെ സിതിഗർഭ പ്രതിമയെ വണങ്ങാനനുവദിച്ച ശേഷം ശിക്ഷാ മുറിയിലേയ്ക്ക് കൊണ്ടു പോകും. പ്രതിയെ തിരിച്ചറിയാനായി പ്രത്യേക കോടതിയിലേയ്ക്ക് കൊണ്ടുപോകും. ഇവിടെ വേണമെങ്കിൽ പ്രതിക്ക അവസാന വാക്കുകൾ രേഖപ്പെടുത്താം. അവസാന ഭക്ഷണം കൊടുത്ത ശേഷം [14] പ്രതിക്ക് ഒരു ശക്തികൂടിയ അനസ്തേഷ്യ മരുന്ന് കൊടുക്കും. ഇങ്ങനെ ബോധരഹിതരായ ആൾക്കാരെ തറയിൽ കമഴ്ത്തിക്കിടത്തിയ ശേഷം വെടിവയ്ക്കും. [14] പ്രതി ആരാച്ചാർക്കുള്ള കൈക്കൂലിയായി കാൽ വിലങ്ങിൽ തിരുകിയിട്ടുണ്ടാവുന്ന നോട്ടുകൾ കത്തിച്ചശേഷം ശവശരീരം പുറത്തേയ്ക്ക് കൊണ്ടു പോകും. [14] വധശിക്ഷയ്ക്കു ശേഷം ശിക്ഷാവിശദാംശങ്ങൾ പ്രസ്താവനയിലൂടെ പുറത്തുവിടും. 1990-കളിൽ തൂക്കിക്കൊലയും വിഷം കുത്തിവച്ചുള്ള വധശിക്ഷയും പഠനവിധേയമാക്കിയെങ്കിലും വെടിവച്ച് കൊല്ലൽ മാത്രമാണ് ഉപയോഗത്തിലിരിക്കുന്ന ഒരേയൊരു ശിക്ഷാരീതി. വധശിക്ഷയുടെ സ്ഥിതിവിവരക്കണക്കുകൾതായ്വാനിലെ നിയമ മന്ത്രാലയം വധശിക്ഷയുടെ വാർഷികക്കണക്കുകൾ പുറത്തുവിടാറുണ്ട്. 1987-നു ശേഷമുള്ള കണക്കുകൾ താഴെക്കൊടുത്തിരിക്കുന്നത് കാണുക. [15][16]:
1980 കളിലും 1990കളിലും വധശിക്ഷാ നിരക്ക് ഉയർന്നതായിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ച സമയമായിരുന്നു അത്. വധിക്കപ്പെട്ടവരിൽ ചൈനക്കാരും ഫിലിപ്പീൻസുകാരും, തായ്ലാന്റുകാരും മലേഷ്യക്കാരും സിങ്കപ്പൂരുകാരും പെടും. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. [17][18][19] വിവാദമായ വധശിക്ഷകൾമനുഷ്യരെ കീറിമുറിക്കൽവൈദ്യശാസ്ത്രമനുസരിച്ച് മരണം സംഭവിക്കുന്നതിനു മുൻപു തന്നെ ശരീരാവയവങ്ങൾ നീക്കംചെയ്യപ്പെട്ടതായി ചിലർ അവകാശപ്പെട്ടിട്ടുണ്ട്. [20][21] വധശിക്ഷാ നടപടിച്ചട്ടങ്ങൾ പ്രകാരം (執行死刑規則) ശരീരാവയവങ്ങൾ നൽകാനാഗ്രഹിക്കുന്ന പ്രതികളുടെ വധശിക്ഷ ഹൃദയത്തിനു പകരം ശിരസ്സിൽ വെടിവച്ചാണ് നടപ്പാക്കുന്നത്. മരിച്ച് 20 മിനിട്ടിനു ശേഷം മരണം സ്ഥിതീകരിക്കാൻ ഒരു പരിശോധന നടത്തണം. ശരീരാവയവങ്ങൾ ദാനം ചെയ്യാനാഗ്രഹിക്കുന്നവരുടെ ശവശരീരങ്ങൾ ഇതിനായി മരണം ഉറപ്പുവരുത്തിയശേഷം ആശുപത്രികളിലേയ്ക്കയക്കണം. [22][23] മനുഷ്യാവയവ കൈമാറ്റ നിയമമനുസരിച്ച് (人體器官移植條例) മസ്തിഷ്കമരണം ഒരു ഡോക്ടർ സ്ഥിതീകരിച്ച ശേഷം മാത്രമേ അവയവദാനം ചെയ്യാൻ സാധിക്കൂ. ശരീരം വെന്റിലേറ്ററിലാണെങ്കിൽ ആദ്യ 12 മണിക്കൂർ കൊണ്ട് ഒരു പ്രാധമിക പരിശോധനയും നാലു മണിക്കൂർ ഇടവേളയ്ക്ക് ശേഷം ഒരു ദ്വിതീയ പരിശോധനയും ആവശ്യമാണ്. തായ്‌വാനിൽ ശിക്ഷ നടപ്പാക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ മേൽപ്പറഞ്ഞ തരം വൈദ്യപരിശോധന കൂടാതെയാണ് അവയവക്കൈമാറ്റം നടക്കുന്ന ആശുപത്രികളിലേയ്ക്കയക്കുന്നത്. 1991-ൽ ഒരു പ്രതിയുടെ അവയവങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ അയാൾ ശ്വസിക്കുന്നതായി കണ്ടുവത്രേ. ശിക്ഷ പൂർത്തിയാക്കാൻ മൃതദേഹം തിരികെ അയക്കേണ്ടിവന്നു. [24] സിചിഹ് ത്രയത്തിന്റെ കേസ്1991 മാർച്ചിൽ സിചിഹ് ജില്ലയിൽ വു മിങ്-ഹാൻ (吳銘漢), യെഹ് യിങ്-ലാൻ (葉盈蘭) എന്നിവരെ അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ കൊല ചെയ്യപ്പെട്ടതായി കണ്ടെത്തി. മോഷണവും നടന്നിരുന്നു. 1991 ആഗസ്റ്റിൽ പോലീസുകാർ തായ്‌വാനിലെ മറൈൻ സേനയിൽ ജോലി ചെയ്തിരുന്ന വാങ് വെൻ-സിയാഓ (王文孝) എന്ന അയൽക്കാരനായ ചെറുപ്പക്കാരനെ രക്തം പുറണ്ട വിരലടയാളം ഉപയോഗിച്ച് പിടികൂടി. വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നത് കണ്ടു പിടിച്ചപ്പോൾ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് വാങ് സമ്മതിച്ചു. ഈ മൊഴിയിൽ സംശയം തോന്നിയ പോലീസ് മൂന്നാം മുറ ഉപയോഗിച്ചപ്പോൾ 1972-ൽ ജനിച്ച മൂന്ന് യുവാക്കളും തന്റെ സഹായത്തിനുണ്ടായിരുന്നുവെന്ന് മൊഴിനൽകി. സു ചിയെൻ-ഹോ (蘇建和), ചുവാങ് ലിൻ-സുൻ (莊林勳), ലിയു ബിൻ-ലാങ് (劉秉郎) എന്നിവരെയും പോലീസ് പിടികൂടി.[25] അവർ യെഹ് യിങ്-ലാനിനെ കൂട്ടബലാത്സംഗം ചെയ്തിരുന്നതായും സമ്മതിച്ചു. പക്ഷേ പോസ്റ്റ് മോർട്ടം പരിശോധനയിൽ ബലാത്സംഗം നടന്നോ എന്ന് പരിശോധിച്ചിട്ടുണ്ടായിരുന്നില്ല. വാങ് വെൻ-സിയാഓ എന്നയാളെ 1992 ജനുവരിയിൽത്തന്നെ സൈനികവിചാരണയ്ക്ക് ശേഷം വധിച്ചു. മറ്റു മൂന്നു പേരെയും സംഘം ചേർന്നുള്ള കൊള്ള നിയന്ത്രിക്കാനും ശിക്ഷ നടപ്പാക്കാനുമുള്ള നിയമം ഉപയോഗിച്ചാണ് വിചാരണ ചെയ്തത്. വിചാരണ സമയത്ത് ഇവർ മൂവരും പോലീസ് പീഠിപ്പിച്ചാണ് കുറ്റസമ്മതം നടത്തിപ്പിച്ചതെന്നും അവർ നിരപരാധികളാണെന്നും അവകാശപ്പെട്ടുകൊണ്ടിരുന്നു. 1995 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു. നിയമമന്ത്രി മാ യിംഗ് ജിയോവു ഇവരുടെ വധശിക്ഷാ ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിക്കുകയും കേസ് സുപ്രീം കോടതിയിലേയ്ക്ക് പുനർ വിചാരണയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു. കേസിലെ പോരായ്മകളായി ചൂണ്ടിക്കാട്ടപ്പെട്ടത് ഇവയായിരുന്നു:
2000 മേയ് 19-ന് സുപ്രീം കോടതി പുനർ വിചാരണ അനുവദിച്ചു. 2003 ജനുവരി പതിമൂന്നിന് അവരെ നിരപരാധികളെന്ന് കണ്ടെത്തി വിട്ടയച്ചു. മരിച്ചവരുടെ കുടുംബങ്ങൾ അപ്പീൽ നൽകിക്കൊണ്ടിരുന്നു. [27] 2007 ജൂൺ 29-ന് ഹൈക്കോടതി ഇവരെ വീണ്ടും കുറ്റക്കാരാണെന്ന് കണ്ടെത്തി മരണശിക്ഷ വിധിച്ചു! പക്ഷേ ഇവരെ പിടികൂടി ജയിലിൽ വയ്ക്കപ്പെട്ടില്ല. [27] 2010 നവംബർ 12-ന് മറ്റൊരു വിധിയിൽ ഇവർ കുറ്റം ചെയ്തു എന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് വിധിച്ചു. [28] ലൂ ചെങിന്റെ കേസ്തായ്നാൻ കാരനായ ലു ചെങ് (盧正) തൊഴിൽ രഹിതനായ ഒരു മുൻ പോലീസുകാരനായിരുന്നു. ഇയാളെ ചാൻ ചുൻ-സു (詹春子) എന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന കുറ്റത്തിന് 2000 ജൂണിൽ വധശിക്ഷയ്ക്ക് വിധിച്ചു. ഈ സ്ത്രീയും ഭർത്താവും ലു ചെങിന്റെയൊപ്പം ഹൈ സ്കൂളിൽ പഠിച്ചവരായിരുന്നു. ലു ചെങിന്റെ കുടുംബം വധശിക്ഷയിൽ പല സംശയാസ്പദമായ കാര്യങ്ങളും ചൂണ്ടിക്കാട്ടി. [29]:
ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടും നിയമമന്ത്രി ചെൻ ഡിങ്-നാൻ വധശിക്ഷാ ഉത്തരവിൽ ഒപ്പുവച്ചു. അഞ്ച് അനസ്തേഷ്യ ഇഞ്ചക്ഷനുകൾ നൽകിയിട്ടും ലു ചെങ് ബോധവാനായിരുന്നതിനാൽ ബോധത്തോടെ തന്നെയാണ് അയാളെ വധിച്ചതെന്ന് പിന്നാമ്പുറസംസാരമുണ്ട്. ചിയാങ് കുവോ-ചിങിന്റെ കേസ്ചിയാങ് കുവോ-ചിങ് എന്ന മുൻ വ്യോമസേനാ പൈലറ്റിന്റെ 1997-ലെ വധശിക്ഷ അന്യായമായിരുന്നു എന്ന് കണ്ടെത്തിയതിനാൽ പ്രസിഡന്റ് മാ യിങ്-ജെയോയും ദേശീയ പ്രതിരോധ മന്ത്രാലയവും അദ്ദേഹത്തിന്റെ കുടുംബത്തോട് പരസ്യമാപ്പപേക്ഷ നടത്തുകയുണ്ടായി. [30] 1996-ൽ ഒരു അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു എന്നാരോപിച്ചാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. ഭേദ്യം ചെയ്താണ് അദ്ദേഹത്തെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചത്. കേസ് പുനരന്വോഷണം നടത്തിയപ്പോൾ സു റോങ്-ചൗ എന്നയാളെ 2011 ജനുവരി 28-ന് പിടികൂടി. സു കുറ്റസമ്മതവും നടത്തി. ആദ്യ അന്വോഷണം നടത്തിയ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സമയപരിമിതിയുടെ നിയമം കാരണം ഇനി സാധിക്കില്ല. [31] പൊതുജനാഭിപ്രായംവധശിക്ഷയ്ക്കനുകൂലമായ അഭിപ്രായം
2006നും 2009നുമിടയിൽ താൽക്കാലികമായി നിറുത്തിയത്മേൽപ്പറഞ്ഞ വിവാദകേസുകൾ ഒരുപക്ഷേ നിയമവ്യവസ്ഥയെ ബാധിച്ചിട്ടുണ്ടാവാം. ചെൻ ഡിങ്-നാൻ വധശിക്ഷ ഇല്ലാതാക്കാനുള്ള ഉദ്ദേശം 2001 മേയ് മാസത്തിൽ പരസ്യമായി പ്രകടിപ്പിച്ചു. [33]പ്രസിഡന്റ് ചെൻ ഷൂയി-ബിയാൻ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിനെ പിന്തുണച്ചു. [34][35] മരണശിക്ഷ ഒഴിവാക്കാനുള്ള അധികാരം പ്രതിപക്ഷ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സഭയ്ക്കായതു മൂലം ഒരു അനൗദ്യോഗിക നിരോധനമാണ് നടപ്പിലാക്കിയത്. വിവാദമുള്ള കേസുകളിൽ വധശിക്ഷാ ഉത്തരവിൽ ഒപ്പിടാതെയാണ് നിരോധനം പ്രാബല്യത്തിൽ വരുത്തിയത്. ഇതു കാരണം 2002-നു ശേഹം വധശിക്ഷാനിരക്കിൽ വൻ കുറവുണ്ടായിട്ടുണ്ട്. [36] ചെൻ ഷൂയി-ബിയാന്റെ ഭരണകാലം 2008 മേയ് 20-ന് കഴിയും വരെ ഈ സ്ഥിതി തുടർന്നു. 2008 മേയ് മാസത്തിൽ മാ യിങ്-ജെയോവു ഭരണാധികാരിയായി. അദ്ദേഹം വാങ് ചിങ്-ഫെങ് എന്നസ്ത്രീയെ നിയമമന്ത്രിയായി നിയമിച്ചു. വാങിനും വധശിക്ഷയ്ക്കെതിരായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. മന്ത്രാലയത്തിലെത്തുന്ന എല്ലാ കേസുകളും അദ്ദേഹം താമസിപ്പിച്ചു. വധശിക്ഷ വിധിക്കപ്പെട്ട 44 ആൾക്കാർ തടവിൽ കഴിയുന്നുണ്ടെങ്കിലും വാങ് വധശിക്ഷയ്ക്കെതിരായ നിലപാട് തുടർന്നു വരികയായിരുന്നു. ഇത് വിവാദത്തിൽ കലാശിച്ചു. പ്രതിഷേധപ്രകടനങ്ങൾക്കൊടുവിൽ വാങ് രാജിവച്ചു. [37] തുടർന്ന് നിയമന്ത്രിയായ സെങ് യുങ്-ഫു (曾勇夫) വധശിക്ഷ പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകുകയുണ്ടായി. [38] വധശിക്ഷയുടെ പുനരാരംഭം2010 ഏപ്രിൽ 30-ന് സെങ് യുങ്-ഫു 4 ആൾക്കാരുടെ വധശിക്ഷയ്ക്ക് ഉത്തരവിട്ടു. 52-മാസത്തെ താൽക്കാലിക നിരോധനം ഇതോടെ അവസാനിച്ചു. [39] പുതിയ സംഭവവികാസങ്ങൾ2010 ഒക്ടോബർ മുതൽ നിയമമന്ത്രാലയം പരോളില്ലാത്ത മരണം വരെയുള്ള തടവ് വധശിക്ഷയ്ക്കു പകരം ഉപയോഗിക്കാമോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. [40] [41] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia