ശരീരം വലിച്ചു കീറൽ (വധശിക്ഷ)അവയവഛേദം ജീവനുള്ള ഒരാളുടെ എന്നാൽ ഉടലിൽ നിന്ന് കൈകാലുകൾ വെട്ടിയോ, വലിച്ചോ നീക്കം ചെയ്യുക എന്നാണുദ്ദേശിക്കുന്നത്. വധശിക്ഷയുടെ ഒരു മാർഗ്ഗമായി ഇത് മനുഷ്യരിൽ ഉപയോഗിക്കാറുണ്ട്. ശരീരം വലിച്ചുകീറൽ പണ്ടു കാലത്തു നിലവിലുണ്ടായിരുന്ന ഒരു പ്രധാന വധശിക്ഷാരീതിയായിരുന്നു. അപകടങ്ങളിലും മറ്റും പരിക്കുപറ്റിയും അവയവങ്ങൾ നഷ്ടപ്പെടാറുണ്ട്. കൊലപാതകത്തിന്റെയോ, ആത്മഹത്യയുടെയോ ഭാഗമായോ, മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ഭാഗമായോ ചിലപ്പോൾ അവയവങ്ങൾ ഛേദിക്കപ്പെടാറുണ്ട്. ശസ്ത്രക്രീയയിലൂടെയല്ലാതെ കൈകാലുകൾ ഛേദിക്കുന്നത് സാധാരണഗതിയിൽ മരണകാരണമാകുന്നതരം പരിക്കാണ്. കുറ്റകൃത്യശാസ്ത്രത്തിൽ, ആക്രമണത്തിലൂടെ അവയവം നഷ്ടപ്പെടുത്തുന്നതും സ്വയരക്ഷയ്ക്കായി ശ്രമിക്കുമ്പോൾ അവയവം നഷ്ടപ്പെടുന്നതും രണ്ടായാണ് കാണുന്നത്. ചരിത്രംമദ്ധ്യകാലഘട്ടത്തിലും ആധുനിക കാലത്തിന്റെ തുടക്കത്തിലും ശരീരം വലിച്ചുകീറിയുള്ള വധശിക്ഷ ഉപയോഗിച്ചിരുന്നു. പ്രതിയുടെ കൈകാലുകൾ ചങ്ങലയോ മറ്റോ ഉപയോഗിച്ച് ബന്ധിച്ച ശേഷം വണ്ടികളോ മറ്റോ ഉപയോഗിച്ച് വലിച്ചകറ്റുകയായിരുന്നു ഒരു രീതി. നാലു കുതിരകളെ കൈകാലുകളിൽ ബന്ധിച്ചും ഇത് ചെയ്യാറുണ്ടായിരുന്നുവത്രേ. 1610-ൽ ഫ്രാൻസ്വ റാവൈല്ലാക് എന്നയാളെയും 1757-ൽ റോബർട്ട്-ഫ്രാൻസ്വാ ഡാമിയൻസ് എന്നയാളെയും ഇപ്രകാരമാണത്രേ വധിച്ചത്. ഓസ്ട്രലേഷ്യ രാജ്ഞിയായിരുന്ന ബ്രൺഹിൽഡയെ ഒരു കുതിരയുടെ പിന്നിൽ കെട്ടിവലിച്ച് അവയവഛേദം നടത്തിയാണ് വധിച്ചത്. ക്വാർട്ടറിംഗ് ശരീരഛേദം തന്നെയായിരുന്നുവെങ്കിലും മരണശേഷമായിരുന്നു നടപ്പാക്കിയിരുന്നത് എന്ന വ്യത്യാസമുണ്ട്. വധശിക്ഷ എന്ന നിലയിലുള്ള പ്രയോഗംവധശിക്ഷ എന്ന നിലയിൽ കൊറിയൻ രാജ്യമായിരുന്ന ജോസൻ എന്ന സ്ഥലത്ത് രാജ്യദ്രോഹികളെ ശരീരം വലിച്ചു കീറി കൊന്നിരുന്നു. ക്വിൻ രാജവംശക്കാലത്ത് കണ്ടുപിടിച്ച ഒരു ചൈനീസ് ശിക്ഷാരീതിയായിരുന്ന അഞ്ചു വേദനകൾ അവയവഛേദം ഉൾപ്പെട്ട ഒരു വധശിക്ഷയായിരുന്നുവത്രേ. ആധുനിക രാജ്യങ്ങൾ ശരീരം വലിച്ചു കീറിയുള്ള വധശിക്ഷയോ പീഡനമോ നടപ്പാക്കുന്നില്ല എന്നിരുന്നാലും അവയവങ്ങൾ ഛേദിക്കുക എന്നത് ഇസ്ലാം മതനിയമമനുസരിച്ചുള്ള ഒരു ശിക്ഷാരീതി എന്ന നിലയിൽ പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.[1] കൊലപാതകക്കേസുകൾആധുനിക കാലത്തുള്ള പല കൊലപാതകങ്ങളുടെയും ഭാഗമായി അവയവഛേദം നടക്കുന്നുണ്ട്. തുടർക്കൊലപാതകങ്ങൾ നടത്തിയിരുന്ന ജെഫ്രി ഡാമർ തന്റെ ഇരകളെ അവയവഛേദം നടത്തുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നുവത്രേ.[2] മയക്കുമരുന്നു കടത്തിന് ശിക്ഷിക്കപ്പെട്ട വില്യം ട്രിക്കറ്റ് സ്മിത്ത് II തന്റെ ഭാര്യയെ പെറുവിൽ വച്ച് അവയവഛേദം നടത്തി സ്യൂട്ട്കേസിലാക്കി ശവശരീരം ഉപേക്ഷിച്ചിരുന്നു.[3] കേരളത്തിൽ പ്രവീൺ എന്നയാളിനെ പോലീസുദ്യോഗസ്ഥനായ ഷാജി തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്താൽ കൊന്ന് ശരീരം ഛേദിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുണ്ടായി.[4] കഥകളിൽവിശ്വാസങ്ങൾ
സാഹിത്യം
ചൽച്ചിത്രങ്ങൾഅവയവഛേദം പല ചലച്ചിത്രങ്ങളിലും വിഷയമായിട്ടുണ്ട്. ചിലവ ചരിത്രസിനിമകളിലാണെങ്കിൽ മറ്റുള്ള മിക്കവയും ഭീകര ചിത്രങ്ങളിലാണ്. താഴെപ്പറയുന്ന ചലച്ചിത്രങ്ങളിൽ അവയവഛേദം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
അനീം
വീഡിയോ ഗെയിമുകൾ
ഇതും കാണുകReferences
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia