വധശിക്ഷ ഇറാനിൽതൂക്കിക്കൊല്ലലാണ് ഇറാനിൽ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ. ചോരപ്പണംകുറ്റവാളി ദിയ്യ എന്ന ചോരപ്പണം ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം. രീതികൾന്യായാധിപന് കേസ് പൊതുജന രോക്ഷം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടാൽ തൂക്കിക്കൊല കുറ്റം നടന്ന സ്ഥലത്തു വച്ച് പരസ്യമായി നടത്താൻ വിധിക്കാം. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതന്റെ തൂങ്ങി മരണം ഉയർത്തി പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. [1] കേസുകൾ2005 ജൂലൈ 19-ന് മഹ്മോഡ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരനെ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.[2][3] 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറു കാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .[4] 2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ ടെഹ്രാനിലെ എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു. [5] 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.[6] അവലംബം
|
Portal di Ensiklopedia Dunia