വധശിക്ഷ ടോങ്കയിൽവധശിക്ഷ ടോങ്കയിൽ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. മുപ്പതു വർഷത്തോളമായി ഇത് നടപ്പാക്കപ്പെട്ടിട്ടില്ല. ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ഇപ്പോൾ ടോങ്കയെ പ്രവൃത്തിയിൽ വധശിക്ഷയില്ലാത്ത രാജ്യമായാണ് (abolitionist in practice) കണക്കാക്കുന്നത്.[1] നിയമവശങ്ങൾക്രിമിനൽ കുറ്റങ്ങളെ സംബന്ധിച്ചുള്ള നിയമപ്രകാരം കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്. [2] രാജാവിന്റെ അനുമതിയില്ലാതെ വധശിക്ഷ നടപ്പാക്കാൻ പാടുള്ളതല്ല. വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. [3] ഗർഭിണികളായ സ്ത്രീകൾ, [4] 15 വയസിൽ താഴെയുള്ളവർ എന്നിവർക്ക് വധശിക്ഷ നൽകാൻ പാടുള്ളതല്ല. [5] ശിക്ഷാരീതിതൂക്കിക്കൊല്ലലാണ് ശിക്ഷാരീതി. [6] 1982 സെപ്റ്റംബറിലാണ് അവസാന വധശിക്ഷ നടന്നത്. ഫ്ലാറ്റോട്ടി സോളെ, ലിവിങ്കി സോളെ, ഫിലി ഈസൗ എന്നിവരെ കൊലക്കുറ്റത്തിന് വൈനി ഗ്രാമത്തിൽ വച്ച് തൂക്കിക്കൊല്ലുകയായിരുന്നു. [7][8] നിർത്തലാക്കാനുള്ള നീക്കങ്ങൾസർക്കാർ 1982-ൽ അവസാന വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ഈ ശിക്ഷാരീതി നിർത്തലാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും തുടരാനുള്ള തീരുമാനമാണെടുത്തത്. [9] 2004-ൽ മയക്കുമരുന്നു കടത്തുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഒരു ബിൽ ജന പ്രാതിനിധ്യ സഭയിൽ അവതരിപ്പിച്ചുവെങ്കിലും 10-7 എന്ന വോട്ടിന് പരാജയപ്പെട്ടു. [9] പുതിയ സംഭവവികാസങ്ങൾ2005-ൽ ടെവിറ്റ സിയേൽ വോള എന്നയാൾ 24 വർഷങ്ങൾക്കു ശേഷം വധശിക്ഷ വിധിക്കാവുന്ന കുറ്റം തെളിഞ്ഞ ആദ്യത്തെയാളായി. [8] എങ്കിലും ന്യായാധിപൻ വധശിക്ഷ വിധിക്കാൻ വിസമ്മതിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മറ്റ് ശിക്ഷ നടപ്പാക്കാൻ സാധിച്ചില്ലെങ്കിലേ വധശിക്ഷ നൽകാവൂ എന്ന് അദ്ദേഹം വിധിന്യായത്തിൽ പരാമർശിച്ചു. [10] 2006-ലെ നുകു'അലോഫ കലാപത്തിൽ പങ്കെടുത്ത ആൾക്കാർക്കെതിരേ വിചാരണയേ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് 2007-ൽ വ്യക്തമായി. ഓസ്ട്രേലിയക്കാരായ അന്വേഷകർ വധശിക്ഷയുണ്ടാകുമോ എന്ന ഭയം കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ നൽകാൻ വിസമ്മതിച്ചതാണ് ഇതിനു കാരണം. [11] 2008-ൽ ടോങ്ക ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ എതിർത്തു വോട്ടു ചെയ്യുകയുണ്ടായി. [9] അവലംബം
External links
|
Portal di Ensiklopedia Dunia