വയറു കീറിയുള്ള വധശിക്ഷആന്തരാവയവങ്ങൾ പുറത്തുവരുന്ന വിധത്തിൽ വയറിന്റെ ഭിത്തിയിൽ മുറിവുണ്ടാക്കുന്നതിനെയാണ് വയറു കീറുക, കുടൽമാല പുറത്തെടുക്കുക എന്നൊക്കെ വിളിക്കുന്നത്. അപകടം മൂലം ഇതു സംഭവിക്കാം. പീഡനത്തിനും; വധശിക്ഷ നൽകാനുള്ള ഒരു മാർഗ്ഗമായും; ആത്മഹത്യ ചെയ്യാനും; കൊലപാതകം നടത്താനും മറ്റും ഈ മാർഗ്ഗം സ്വീകരിക്കപ്പെടാറുണ്ട്. വയറു കീറൽ പീഡനം എന്ന നിലയിൽജീവനുള്ള ഒരു മൃഗത്തിന്റെ (മനുഷ്യനുൾപ്പെടെ) വയറു കീറിയാൽ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണം തീർച്ചയാണ്. ചരിത്രത്തിൽ വയറുകീറൽ വധശിക്ഷാരീതിയായി ഉപയോഗിച്ചതിനുദാഹരണങ്ങളുണ്ട്. കുടൽ മാത്രമാണ് നീക്കം ചെയ്യുന്നതെങ്കിൽ ഏതാനും മണിക്കൂറുകൾ കഠിനമായ വേദന സഹിച്ച ശേഷം മരണം സംഭവിക്കും. ഹൃദയമോ ശ്വാസകോശങ്ങളോ കരളോ നീക്കം ചെയ്യുകയാണെങ്കിൽ വളരെപ്പെട്ടെന്നുതന്നെ പ്രതി മരിക്കാൻ കാരണമാകും. ഏഷ്യജപ്പാൻ![]() ജപ്പാനിൽ, സമുറായി യോദ്ധാക്കളുടെ ആത്മഹത്യാ ചടങ്ങായ സെപ്പുക്കുവിൽ (ഹരാകിരി) വയറുകീറലാണ് പ്രധാന ചടങ്ങ്. വയറിൽ രണ്ടു മുറിവുകളുണ്ടാക്കുകയും ചിലപ്പോൾ ആന്തരാവയവങ്ങൾ സ്വയം ഇതിലൂടെ പുറത്തെടുക്കുകയുമായിരുന്നു ആത്മഹത്യ ചെയ്യുന്നയാൾ ചെയ്യേണ്ടിയിരുന്നത്. പിൽക്കാലത്ത് കൈഷാകു-നിൻ എന്നറിയപ്പെടുന്ന സഹായി വയറു കീറാൻ തുടങ്ങുമ്പോൾ തന്നെ പിന്നിൽ നിന്ന് ശിരഛേദം ചെയ്യുമായിരുന്നു. അനുഭവിക്കേണ്ട വേദന കുറയ്ക്കുകയും ആത്മഹത്യ കൂടുതൽ മനുഷ്യത്വപരമാക്കുകയും ചെയ്യാനായിരുന്നു ഈ പരിഷ്കാരം വരുത്തിയത്. ഇപ്രകാരം മരിച്ചാൽ തങ്ങളുടെ പ്രവൃത്തി കാരണമുള്ള അപമാനത്തിൽ നിന്ന് അവർ മുക്തരായതായി കണക്കാക്കപ്പെടുമായിരുന്നു. കുറ്റങ്ങൾ ചെയ്യുക, ഭീരുത്വം കാണിച്ചതിൽ നിന്ന് സ്വയം പരിഹാരം കണ്ടെത്തുക, മാപ്പുപറയുക, യുദ്ധത്തിൽ പരാജയപ്പെടുകയോ കോട്ട അടിയറ വയ്ക്കുകയോ ചെയ്യുക എന്നിവയൊക്കെ സെപ്പുക്കു ചെയ്യാൻ കാരണങ്ങളായിരുന്നുവത്രേ. വിയറ്റ്നാംവിയറ്റ്നാം യുദ്ധസമയത്ത് വിയറ്റ് കോംഗ് പോരാളികൾ മനഃശാസ്ത്രയുദ്ധമുറ എന്ന നിലയ്ക്ക് വയറുകീറി പല വധശിക്ഷകളും നൽകിയതായി വിവരിക്കപ്പെട്ടിട്ടുണ്ട്. കർഷകത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നുവത്രേ ഉദ്ദേശം.[1][2][3][4] സി.ഐ.എ യുടെ സായിഗോണിലെ പഴയ മേധാവിയായിരുന്ന പീർ ഡി സിൽവ 1963 മുതൽ തന്നെ വിയറ്റ് കോംഗ് പോരാളികൾ വയറു കീറലും മറ്റു അംഗഭംഗങ്ങളും മനഃശാസ്ത്രയുദ്ധത്തിനുപയോഗിച്ചിരുന്നു എന്ന് എഴുതിയിട്ടുണ്ട്.[5] ഏതളവിൽ ഈ ശിക്ഷ ഉപയോഗിക്കപ്പെട്ടിരുന്നു എന്നകാര്യം കൃത്യമായി കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. വടക്കൻ വിയറ്റ്നാം സർക്കാർ ഈ പ്രവൃത്തികളെ അംഗീകരിച്ചിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. തെക്കൻ വിയറ്റ്നാം സൈന്യത്തോട് യോജിച്ചു പ്രവർത്തിക്കുന്നതിൽ നിന്ന് നാട്ടുകാരെ പിന്തിരിപ്പിക്കുക, തങ്ങളുടെ വരുതിക്കുവരുത്തുക എന്നീ ഉദ്ദേശങ്ങളായിരുന്നുവത്രേ വിയറ്റ് കോംഗിനുണ്ടായിരുന്നത്.[3][5] യൂറോപ്പ്നെതർലാന്റ്സ്1584 ജൂലൈ 10-ന് ബാൽത്തസാർ ജെറാർഡ് വില്യം ദി സൈലന്റ് എന്നയാളെ വെടിവച്ചു കൊല്ലുകയുണ്ടായി. സ്പെയിനിൽ നിന്ന് മോചനമാവശ്യപ്പെട്ട് പ്രവർത്തിച്ചതിനായിരുന്നു ഇയാളെ കൊല ചെയ്തത്.[6] കൊലപാതകിയെ ചോദ്യം ചെയ്യുകയും പെട്ടെന്നുതന്നെ വധശിക്ഷ വിധിക്കുകയുമുണ്ടായി.[7] കൊലപാതകം കഴിഞ്ഞുള്ള അഞ്ചു ദിവസം പല വിധത്തിലുള്ള പീഠനങ്ങൾ അനുഭവിച്ച ശേഷം ജൂലൈ 14-ന് ജീവനോടെ ജെറാർഡിന്റെ വയറു കീറുകയും അംഗഛേദം ചെയ്യുകയും ചെയ്തു. ഇയാളുടെ ഹൃദയം മുറിച്ചെടുത്ത ശേഷംഡച്ച് ആരാച്ചാർമാർ ഇയാളെ ശിരഛേദം ചെയ്യുകയുമുണ്ടായത്രേ.[6][8] റോമാ സാമ്രാജ്യം![]() കത്തോലിക് വിശ്വാസമനുസരിച്ച് സെന്റ് എൽമോ എന്നറിയപ്പെട്ടിരുന്ന ഫോർമിയക്കാരൻ ഇറാസ്മസിനെ എ.ഡി. 303-ൽ വയറു കീറി വധിക്കുകയുണ്ടായി. ഇത് സത്യമാവാനുള്ളതിനേക്കാൾ സാദ്ധ്യത കെട്ടുകഥയാവാനാണത്രേ.[9] ബ്രിട്ടൻബ്രിട്ടനിൽ, "തൂക്കിലിടുകയും വലിച്ചിഴയ്ക്കുകയും കഷണങ്ങളാക്കുകയും ചെയ്യുക" എന്ന ശിക്ഷാരീതി രാജകുടുംബത്തിനെതിരായ കുറ്റങ്ങൾ ചെയ്യുന്നവർക്ക് സാധാരണ നൽകിയിരുന്നു. തെരുവുകളിലൂടെ ഹർഡിൽ എന്ന ഒരു സംവിധാനമുപയോഗിച്ച് പ്രതിയെ വലിച്ചിഴയ്ക്കുകയും; തൂക്കിലേറ്റുകയും; മരണത്തിനു മുൻപ് താഴെയിറക്കിയശേഷം ഒരു മരക്കഷണത്തിനു മുകളിൽ വച്ച് സാവധാനം വയറു കീറി ആന്തരാവയവങ്ങൾ പുറത്തെടുക്കുകയും അതിനു ശേഷം ശിരഛേദം നടത്തുകയും ചെയ്തായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. മരണശേഷം ശരീരം നാലു കഷണങ്ങളായി മുറിക്കുകയും ചെയ്തിരുന്നു. ശിരസ്സും ശരീരഭാഗങ്ങളും തിളപ്പിച്ച ശേഷം മറ്റുള്ളവർക്ക് ഒരു താക്കീതെന്ന നിലയ്ക്ക് പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണുങ്ങളുടെ വൃഷണം ഛേദിക്കുകയും ലിംഗവും വൃഷണങ്ങളും ആന്തരാവയവങ്ങളും തീയിലിട്ട് കരിക്കുകയും ചെയ്യുമായിരുന്നു. രാജ്യദ്രോഹമാരോപിക്കപ്പെടുന്ന സ്ത്രീകളെ തീപ്പൊള്ളലേൽപ്പിച്ചായിരുന്നു വധിച്ചിരുന്നത്. പാതിരിയായിരുന്ന വില്യം ഹാരിംഗ്ടൺ എന്നയാലെ ഇപ്രകാരം പീഡിപ്പിക്കുകയും തൂക്കിലിട്ടശേഷം താഴെയിറക്കി വയറുകീറുകയും ചെയ്തിട്ടുണ്ട്.[10] മൃഗങ്ങൾആഫ്രിക്കൻ കാട്ടുനായ്ക്കൾ വയറു കീറിയും ഇരകളെ കൊല്ലാറുണ്ട്.[11] ഗുദത്തിലൂടെ ആന്തരാവയവങ്ങൾ പുറത്തുവരുകവൻകുടലിന്റെ ഒരു ഭാഗം ഗുദത്തിലൂടെ പലകാരങ്ങളാൽ പുറത്തുവരാറുണ്ട്. സ്വിമ്മിംഗ് പൂളിലെ ജലനിർഗ്ഗമന ദ്വാരത്തിനു മുകളി ഇരിക്കുന്ന കുട്ടികളുടെ കുടൽ ഇപ്രകാരം പുറത്തുവന്നതായി റിപ്പോർട്ടുകളുണ്ട്. വലേറി ലീകി (1993), അബിഗൈൽ ടൈലർ (2007) എന്നിവരുടെ കേസുകൾ പ്രസിദ്ധമാണ്. ടൈലറിന്റെ ചെറുകുടലിന്റെ ഭാഗവും (മീറ്ററുകൾ നീളത്തിൽ) പുറത്തു വരികയും കരളിനും പാൻക്രിയാസിനും സ്ഥാനചലനം സംഭവിക്കുകയും ചെയ്തു.[12][13] വയറിനു മുകളിൽ വലിയ ഭാരം (വാഹനങ്ങളുടേതു പോലെയുള്ള) കയറുന്നതു മൂലവും ഇത് സംഭവിക്കാം. എംബാമിംഗ്മരണാനന്തരം ശരീരം സംരക്ഷിക്കുന്ന എംബാമിംഗ് പ്രക്രീയയിൽ അവയവങ്ങൾ ചിലപ്പോൾ നീക്കം ചെയ്യാറുണ്ട്. പുരാതന ഈജിപ്റ്റിൽ ശവശരീരങ്ങൾ കൃത്രിമമായി മമ്മികൾ ആക്കിമാറ്റാറുണ്ടായിരുന്നു. ഈ പ്രക്രീയയിൽ ആന്തരാവയവങ്ങൾ നീക്കം ചെയ്യുകയും പ്രത്യേകം ഭരണികളിൽ സൂക്ഷിക്കുകയും ശവശരീരത്തോടൊപ്പം തന്നെ അടക്കം ചെയ്യുകയും ചെയ്യുമായിരുന്നുവത്രേ. ഇതും കാണുകDisembowelment എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia