വധശിക്ഷ പാകിസ്താനിൽവധശിക്ഷ പാകിസ്താനിൽ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. 2008-നു ശേഷം വധശിക്ഷകൾ നടപ്പാക്കുന്നത് താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ചൈനയ്ക്കും ഇറാനും, സൗദി അറേബ്യയ്ക്കും, അമേരിക്കൻ ഐക്യനാടുകൾക്കും പിന്നിലായി നടപ്പാക്കപ്പെടുന്ന വധശിക്ഷകളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനമാണ് പാകിസ്താന്. [1] ശിക്ഷാരീതിതൂക്കിക്കൊല്ലലാണ് നിലവിലുള്ള ശിക്ഷാരീതി. നിയമവ്യവസ്ഥ900 ആൾക്കാർ ഇപ്പോൾ പാകിസ്താനിൽ വധശിക്ഷ കാത്തു കഴിയുന്നുണ്ടത്രേ. കീഴ്ക്കോടതികളാണത്രേ ഇവരിൽ ഭൂരിഭാഗം പേരെയും ശിക്ഷിച്ചത്. 1999-ൽ പാകിസ്താനിൽ 13 വധശിക്ഷകൾ നടന്നതായാണ് ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്ക്. [2] വിചാരണക്കോടതികളിൽ സെഷൻസ് കോടതികൾക്കു മാത്രമേ പാകിസ്താനിൽ വധശിക്ഷ വിധിക്കാൻ സാധിക്കൂ. [3] എല്ലാ വധശിക്ഷകളും ഹൈക്കോടതി ശരിവച്ചാലേ നടപ്പാക്കാൻ സാധിക്കൂ. [4] 1990 നു ശേഷം കുറ്റം ചെയ്യുമ്പോൾ 18 വയസ്സിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന ആൾക്കാരുടെ വധശിക്ഷ ലോകത്തിൽ 8 രാജ്യങ്ങളേ നടപ്പാക്കിയിട്ടുള്ളൂ. ഇതിലൊന്ന് പാകിസ്താനാണ്. മറ്റു രാജ്യങ്ങൾ ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഇറാൻ, നൈജീരിയ, സൗദി അറേബ്യ, അമേരിക്കൻ ഐക്യനാടുകൾ, യെമൻ എന്നിവയാണ്. പാകിസ്താനും അമേരിക്കൻ ഐക്യനാടുകളും യെമനും ഇപ്പോൾ 18 വയസിൽ താഴെ പ്രായമുണ്ടായിരുന്നപ്പോൾ ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്. [5] വധശിക്ഷ നിർത്തലാക്കൽപാകിസ്താനിലെ ഭരണഘടന വധശിക്ഷ ലഭിച്ചവരുടെ ശിക്ഷയ്ക്ക് ഇളവുനൽകാൻ, പ്രസിഡന്റിന് അനുവാദം നൽകുന്നുണ്ട്. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ മുൻ നേതാവ് ബേനസീർ ഭൂട്ടോ വധശിക്ഷയ്ക്കെതിരായിരുന്നു. ബേനസീറിന്റെ മരണശേഷം പാർട്ടി അധികാരത്തിൽ വന്നപ്പോൾ പ്രസിഡന്റ് ആസിഫ് അലി സർദാരി 2008 സെപ്റ്റംബർ 9ന് വധശിക്ഷ അനിശ്ചിതകാലത്തേയ്ക്ക് നിറുത്തിവയ്ക്കുന്നതായി പ്രഘ്യാപിച്ചു. [6] അവലംബം
ഇതും കാണുക |
Portal di Ensiklopedia Dunia