അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ് ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് സർപ്പമണ്ഡലം (Serpens). രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ആധുനിക നക്ഷത്രരാശിയാണ് ഇത്. സർപ്പധരൻ രാശിയുടെ രണ്ടുവശത്തായാണ് ഇതിന്റെ രണ്ടു ഭാഗങ്ങൾ നിലകൊള്ളുന്നത്. ഇവയെ സർപ്പത്തിന്റെ തലഭാഗവും വാൽഭാഗവുമായി (Serpens Caput, Serpens Cauda) സങ്കല്പിക്കുന്നു. പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാൽ ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.