അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ് ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ത്രിഭുജം (Triangulum). α, β, γ നക്ഷത്രങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ത്രികോണത്തിൽ നിന്നാണ് ഈ നക്ഷത്രരാശിക്ക് ത്രിഭുജം എന്ന പേരു വന്നത്. പിൻവീൽ ഗാലക്സി എന്നറിയപ്പെടുന്ന മെസ്സിയർ വസ്തുവായ M33 ആണ് ഈ നക്ഷത്രരാശിയിലെ പ്രധാന ജ്യോതിശാസ്ത്രവസ്തു. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന ഒരു സർപ്പിളഗാലക്സിയാണിത്.