കന്നി (നക്ഷത്രരാശി)
ഭാരതത്തിലും, ഗ്രീസിലും യുവതിയായി കണക്കാക്കുന്ന നക്ഷത്ര രാശി ആണ് രാശിചക്രത്തിൽ ഉൾപ്പെടുന്ന കന്നിരാശി. പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. സൂര്യൻ മലയാള മാസം കന്നിയിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്രാ നക്ഷത്രം ആണ്. യഥാർത്ഥത്തിൽ ഇതൊരു ഗ്രഹണ ജോഡി(Eclipsing Binary) ആണ്. സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചിത്രയിലെത്തും. പ്രധാന നക്ഷത്രങ്ങൾചിത്രക്കു പുറമെയുള്ള പ്രധാന നക്ഷത്രങ്ങളാണ് സാവിജാവ (β Virginis), പോരിമ (γ Vir), ഔവ(δ Virginis), വിൻഡെമിയാട്രിക്സ്(ε Virginis) എന്നിവ. ഹെസ്സെ (ζ Virginis), സാനിയ (η Virginis), സിർമ (ι Virginis), റിജിൽ അൽ അവ്വ (μ Virginis) എന്നിവ മങ്ങിയ നക്ഷത്രങ്ങളാണ്. 70 Virginis സൗരേതര ഗ്രഹങ്ങളെ കണ്ടെത്തിയ ആദ്യ നക്ഷത്രങ്ങളിൽ ഒന്നാണ്. വ്യാഴത്തിന്റെ 7.5 മടങ്ങ് പിണ്ഡമുള്ള ഒരു നക്ഷത്രവും ഇതിൽ പെടും. ഏറ്റവും കൂടുതൽ പിണ്ഡമുള്ള സൗരേതര ഗ്രഹങ്ങളിലൊന്നിനെ കണ്ടെത്തിയിട്ടുള്ളത് കന്നി രാശിയിലെ Chi Virginis എന്ന നക്ഷത്രത്തിന്റെ ഗ്രഹയൂഥത്തിലാണ്. വ്യാഴത്തിന്റെ 11.1 മടങ്ങ് പിണ്ഡമാണ് ഇതിനുള്ളത്. കന്നിയിലെ ഒരു സൂര്യമാന നക്ഷത്രമാണ് 61 Virginis. ഇതിന്റെ ഗ്രഹങ്ങളിൽ ഒന്ന് അതിഭൗമ ഗ്രഹങ്ങളുടെ (super-Earth) ഗണത്തിൽ പെടും. രണ്ടെണ്ണം നെപ്റ്റ്യൂൺ പിണ്ഡഗ്രഹങ്ങളുടെ ഗണത്തിലും. സൗരയൂഥേതരഗ്രഹങ്ങൾഇരുപത് നക്ഷത്രങ്ങൾക്കു ചുറ്റുമായി 26 ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2009ലാണ് കന്നി രാശിയിൽ 8 ഗ്രഹങ്ങളെ കണ്ടെത്തിയത്. ഒരു വർഷം ഒരു രാശിയിൽ ഇത്രയും നക്ഷത്രങ്ങളെ കണ്ടെത്തിയ സംഭവം വേറെയില്ല. വിദൂരാകാശ പദാർത്ഥങ്ങൾഗാലക്സികളാൽ സമ്പുഷ്ടമാണ് കന്നി രാശി. M49, M58, M59, M60, M61,M84, M86, M87, M89, M90 എന്നിവ ഈ രാശിയിൽ കാണുന്ന ഗാലക്സികളാണ്. മിത്തോളജിക്രി.പി. 1000നും 686നും ഇടയിൽ സൃഷ്ടിക്കപ്പെട്ടതെന്നു കരുതുന്ന ബാബിലോണിയൻ നക്ഷത്ര കാറ്റലോഗ് ആയ മുൽ.ആപിനിൽ ധാന്യത്തിന്റെ ദേവതയായ ഷാലായെ പ്രതിനിധീകരിച്ച് ഈ രാശിയെ അവതരിപ്പിക്കുന്നുണ്ട്. രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ ചിത്രയെ (spīca) കന്യകയുടെ ധാന്യം കൊണ്ടുള്ള എന്ന അർത്ഥത്തിലാണ് (spīca virginis) ലാറ്റിനിൽ പ്രയോഗിക്കുന്നത്. ഗ്രീക്കുകാർ അവരുടെ വിളവെടുപ്പിന്റെയും ധാന്യത്തിന്റെയും ദേവതയായ ദെമീറ്ററിനെയും റോമക്കാർ അവരുടെ കൃഷിദേവതയായ സീറീസിനെയും ഈ രാശി കൊണ്ട് പ്രതിനിധീകരിക്കുന്നു. നീതിയുടെ ദേവതയായ ആസ്ട്രീയ ആയും കന്നി രാശിയെ കണക്കാക്കാറുണ്ട്. ഈ ദേവതയുടെ കയ്യിലുള്ള നീതിയുടെ തുലാസായാണ് തുലാം രാശിയെ ചിത്രീകരിക്കാറുള്ളത്. മദ്ധ്യകാല യുഗത്തിൽ ചിലയിടങ്ങളിൽ ഈ രാശി കന്യാമറിയത്തെ പ്രതിനിധീകരിച്ചു. ദൃശ്യചിത്രീകരണംഹിന്ദു ജ്യൊതിഷത്തിൽ "പരസഹായമില്ലാതെ ഒഴുകി നടക്കുന്ന തൊണിയിൽ ഒരു കൈയിൽ അഗ്നിയും മറുകൈയിൽ സസ്യവുമായി ഇരിക്കുന്ന കന്യകയാണു" രാശി സ്വരൂപം. γ Vir, η Vir, β Vir, ν Vir, ο Vir എന്നീ നക്ഷത്രങ്ങൾ തലയെ പ്രതിനിധീകരിക്കുന്നു. δ Vir, ζ Vir, α, θ Vir എന്നിവ ബ്ലൗസിനെയും α Vir, ζ Vir, τ Vir, ι Vir, κ Vir എന്നിവ പാവാടയെയും 109 Vir, μ Vir എന്നിവ പാദങ്ങളെയും ε Vir കൈയ്യിനെയും പ്രതിനിധീകരിക്കുന്നു.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia