കാട്ടുപൂച്ച (നക്ഷത്രരാശി)
വടക്കൻ അർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കാട്ടുപൂച്ച. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഈ മങ്ങിയ നക്ഷത്രരാശിയെ ചിത്രീകരിക്കുന്നത്. അതിൻ്റെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ ഒരു സിഗ്സാഗ് രേഖ ഉണ്ടാക്കുന്നു. ഓറഞ്ച് ഭീമൻ ആയ ആൽഫ ലിൻസിസ് നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ആറ് നക്ഷത്ര സംവിധാനങ്ങളിൽ ഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് ചരിത്രംപോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജോഹന്നാസ് ഹെവെലിയസ് 1687-ൽ സപ്തർഷിമണ്ഡലം, പ്രാജിത എന്നീ നക്ഷത്രരാശികൾക്കിടയിലുള്ള 19 മങ്ങിയ നക്ഷത്രങ്ങളെ ഉൾപ്പെടുത്തി Lynx (കാട്ടുപൂച്ച) എന്ന നക്ഷത്രരാശി രൂപീകരിച്ചു. വളരെ മങ്ങിയ നക്ഷത്രങ്ങളാണ് ഇതിലുള്ളത് എന്നതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ അദ്ദേഹം മറ്റു നക്ഷത്രനിരീക്ഷകരെ വെല്ലുവിളിച്ചു. നല്ല കാഴ്ചയുള്ളവർക്കു മാത്രമേ ഇതിനെ തിരിച്ചറിയാൻ കഴിയൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹെവെലിയസ് തന്റെ കാറ്റലോഗിൽ ടൈഗ്രിസ് (കടുവ) എന്ന പേരും ഉപയോഗിച്ചിരുന്നുവെങ്കിലും Lynx എന്ന പേര് തന്നെയാണ് അറ്റ്ലസിൽ രേഖപ്പെടുത്തിയത്. ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഫ്ലാംസ്റ്റീഡ് 1712-ൽ പ്രസിദ്ധീകരിച്ച തന്റെ കാറ്റലോഗിൽ ഈ നക്ഷത്രരാശിയേയും ഉൾപ്പെടുത്തി.[1] പത്തൊൻപതാം നൂറ്റാണ്ടിലെ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് ഹിങ്ക്‌ലി അലൻ ഇങ്ങനെ പറയുന്നു : "നമ്മുടെ ഉർസ മേജറിന്റെ (സപ്തർഷിമണ്ഡലം) നിർമ്മാതാവ് ആരായാലും കാലുകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ ഈ രാശിയിലെ പ്രധാന നക്ഷത്രങ്ങളെ നന്നായി ഉപയോഗിച്ചിരിക്കാം."[2] സ്ഥാനനിർണ്ണയംകാട്ടുപൂച്ചയുടെ വടക്ക് കരഭം, പടിഞ്ഞാറ് പ്രാജിത. തെക്കുപടിഞ്ഞാറ് മിഥുനം, തെക്ക് കർക്കടകം, കിഴക്ക് ചിങ്ങം, വടക്കുകിഴക്ക് സപ്തർഷിമണ്ഡലം എന്നീ നക്ഷത്രരാശികളാണ് ഉള്ളത്. ആകാശത്തിൽ 545.4 ചതുരശ്ര ഡിഗ്രിയിൽ ഇത് സ്ഥിതി ചെയ്യുന്നു. 88 ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 28-ാം സ്ഥാനമാണ് ഇതിനുള്ളത്.[3] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Lyn എന്ന ചുരുക്കെഴുത്തു രൂപം അംഗീകരിച്ചു.[4] 1930 യൂജീൻ ജോസഫ് ഡെൽപോർട്ട് ഇതിന് ഔദ്യോഗികമായ അതിരുകൾ നിർവചിച്ചു. 20 വശങ്ങളുള്ള ഒരു ബഹുഭുജരൂപമാണ് ഇതിനുള്ളത്. ഖഗോളരേഖാംശം 06h 16m 13.76sനും 09h 42m 50.22sനും ഇടയിലും അവനമനം +32.97 °ക്കും +61.96 °ക്കും ഇടയിലുമാണ് ഇതിന്റെ സ്ഥാനം..[5] ഇരുണ്ട രാത്രികളിൽ ഈ രാശിയിലെ തിളക്കമുള്ള നക്ഷത്രങ്ങളെ പ്രാജിതക്കും ചിങ്ങത്തിനും ഇടയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന രേഖ പോലെ കാണാൻ കഴിയും.[6] നക്ഷത്രങ്ങൾകാന്തിമാനം 6.5നു മുകളിൽ തിളക്കമുള്ള 97 നക്ഷത്രങ്ങൾ കാട്ടുപൂച്ച നക്ഷത്രരാശിയിലുണ്ട്.[7][3] ഈ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ആൽഫ ലിൻസിസാണ്. ഇതിന്റെ കാന്തിമാനം 3.14 ആണ്.[8] ഇത് ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 203 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[9] ഏകദേശം സൂര്യന്റെ ഇരട്ടി പിണ്ഡം ഉണ്ട് ഇതിന്.[10] ഇതിലെ ഹൈഡ്രജൻ തീർന്നുകൊണ്ടിരിക്കുന്നതിനാൽ ഇത് മുഖ്യധാരാ നക്ഷത്രം അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ നക്ഷത്രത്തിന് ഏകദേശം സൂര്യന്റെ 55 മടങ്ങ് വ്യാസം ഉണ്ടാവും. ഏകദേശം സൂര്യന്റെ 673 മടങ്ങ് തിളക്കവും ഇതിനുണ്ട്. എന്നാൽ ഇതിന്റെ ഉപരിതല താപനില 3,880 കെൽവിൻ മാത്രമേ ഉള്ളു.[11] അൽസിയാക്കത്ത് എന്ന 31 ലിൻസിസ് ഭൂമിയിൽ നിന്ന് 380 പ്രകാശവർഷം അകലെയാണ്.[9] സൂര്യന്റെ ഇരട്ടി പിണ്ഡമുള്ള ഒരു ഭീമൻ നക്ഷത്രമാണിത്. സൂര്യന്റെ 59 മുതൽ 75 മടങ്ങ് വലിപ്പവും 740 മടങ്ങ് തിളക്കവുമുണ്ട് ഇതിന്.[10] 30 ദിവസത്തിനുള്ളിൽ 4.25നും 0.05നും ഇടയിൽ കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന ഒരു ചരനക്ഷത്രം കൂടിയാണിത്.[12] കാട്ടുപൂച്ച ഇരട്ട നക്ഷത്രങ്ങളാൽ സമ്പന്നമാണ്.[2] ഈ നക്ഷത്രസമൂഹത്തിലെ രണ്ടാമത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ 38 ലിൻസിസിന്റെ കാന്തിമാനം 3.8 ആണ്. ഇതിനെ ഒരു ഇടത്തരം ദൂരദർശിനിയിലൂടെ നോക്കിയാൽ രണ്ട് നക്ഷത്രങ്ങളായി വേർതിരിച്ച് കാണാൻ കഴിയും..[13] ദൂരദർശിനിയിലൂടെ നോക്കുമ്പോൾ കാണപ്പെടുന്ന മറ്റൊരു ഇരട്ട നക്ഷത്രമാണ് 15 ലിൻസിസ്. കാന്തിമാനം 4.7ഉം 5.8ഉം ഉള്ള രണ്ട് മഞ്ഞ നക്ഷത്രങ്ങളാണ് ഇവ. ഇവയ്ക്ക് 0.9 ആർക്ക് സെക്കൻഡ് അകലമുണ്ട്.[13] ഇതിലൊന്ന് സ്പെക്ട്രൽ തരം G8IIIയിൽപ്പെട്ട ഒരു മഞ്ഞ ഭീമനാണ്. ഇതിന് സൂര്യന്റെ 4.01 മടങ്ങ് പിണ്ഡമുണ്ട്. സൂര്യന്റെ 3.73 മടങ്ങ് പിണ്ഡമുള്ള രണ്ടാമത്തെ നക്ഷത്രം ഒരു മുഖ്യധാരാനക്ഷത്രമാണ്. 262 വർഷം കൊണ്ടാണ് ഇവ പരസ്പരമുള്ള ഒരു ഭ്രമണം പൂർത്തിയാക്കുന്നത്.[14] ഇത് ഭൂമിയിൽ നിന്ന് 178 പ്രകാശവർഷം അകലെയാണ്.[9] 12 ലിൻസിസിന്റെ കാന്തിമാനം 4.87 ആണ്. ഒരു ദൂരദർശിനിയിലൂടെ നോക്കിയാൽ അതിനെ മൂന്ന് നക്ഷത്രങ്ങളായി കാണാം.[13][15] ഇതിലെ തിളക്കം കൂടിയ രണ്ട് നക്ഷത്രങ്ങളുടെ പരിക്രമണ കാലം ഏകദേശം 700 മുതൽ 900 വർഷം വരെ ആയിരിക്കാമെന്ന് കണക്കാക്കുന്നു.[14] 12 ലിൻസിസ് നക്ഷത്രവ്യവസ്ഥ ഭൂമിയിൽ നിന്ന് 210 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.ref name="vanLeeuwen2007"/> Likewise 16 Lyncis was originally known as Psi10 Aurigae and conversely, 37, 39, 41 and 44 Lyncis became part of Ursa Major.[16] അവലംബങ്ങൾ
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia