പേരാവൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ, പേരാവൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പേരാവൂർ പഞ്ചായത്ത്. മണത്തണ, വെള്ളർവള്ളി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പേരാവൂർ ഗ്രാമപഞ്ചായത്തിനു 34.10 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 16 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മുഴക്കുന്ന്, കണിച്ചാർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണിച്ചാർ പഞ്ചായത്തും, തെക്കുഭാഗത്ത് കോളയാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകളുമാണ്. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമപ്രദേശമാണ് പേരാവൂർ. 1962-ലാണ് പേരാവൂർ പഞ്ചായത്ത് നിലവിൽ വന്നത്. ഇപ്പോഴത്തെ മണത്തണ വില്ലേജും, മുമ്പത്തെ വേക്കളം പഞ്ചായത്തിന്റെ ഭാഗമായിരുന്ന തൊണ്ടിയിൽ തിരുവോണപ്പുറം, കുനിത്തല ദേശങ്ങളും, തോലമ്പ്ര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വെള്ളർവള്ളി, കോട്ടുമാങ്ങ ദേശങ്ങളും ചേർന്നാണ് പേരാവൂർ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
ബാങ്കുകൾ
പ്രമുഖ വ്യക്തികൾ
പുറമെ നിന്നുള്ള കണ്ണികൾ
ഇതും കാണുകകേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക അവലംബം |
Portal di Ensiklopedia Dunia