കണ്ണൂർ ജില്ലയിൽതലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പിണറായി, എരുവട്ടി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പിണറായി ഗ്രാമപഞ്ചായത്ത്[1]
ഭൂമിശാസ്ത്രപരമായി പുഴയോട് ചേർന്നുള്ള ചതുപ്പുനിലം, ഏക്കൽമണ്ണുള്ള വയൽപ്രദേശം, സമതലപ്രദേശം, ഇടത്തരം ചെരിവുകൾ, ചെറിയ കുന്നിൻപ്രദേശം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.
ജലപ്രകൃതി
അഞ്ചരക്കണ്ടി പുഴ, ഇതിന്റെ ഭാഗമായ അണ്ടല്ലൂർ-മേലൂർ പുഴ, ചിറകൾ, തോടുകൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.
സ്ഥിതിവിവരക്കണക്കുകൾ
വിസ്തീർണ്ണം(ച.കി.മി)
വാർഡുകൾ
ആകെ ജനസംഖ്യ
ആകെ പുരുഷന്മാർ
ആകെ സ്ത്രീകൾ
ജനസാന്ദ്രത
സ്ത്രീ പുരുഷ അനുപാതം
ആകെ സാക്ഷരത
സാക്ഷരരായ പുരുഷന്മാർ
സാക്ഷരരായ സ്ത്രീകൾ
20.04
18
28579
13871
14888
1435
1073
94.14
97.48
91.07
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
1961-വരെ എരുവട്ടിയും, പിണറായിയും രണ്ട് പഞ്ചായത്തുകളായിരുന്നു, 1961-ലാണ് ഈ പഞ്ചായത്തുകളെ യോജിപ്പിച്ച് പിണറായി പഞ്ചായത്ത് നിലവിൽ വന്നത്. കുഞ്ഞുകുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. [3]