കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ പയ്യന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് .കടന്നപ്പള്ളി, പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിനു 53.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എരമം-കുറ്റൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്. വാർഡുകൾ
ചന്തപ്പുരയാണ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ആസ്ഥാനം. ഇവിടെയാണ് പഞ്ചായത്ത് കാര്യാലയം, കടന്നപ്പള്ളി വില്ലേജ് കാര്യാലയം, കടന്നപ്പള്ളി-പാണപ്പുഴ സർവ്വീസ് സഹകരണബാങ്കിന്റെ പ്രധാന കാര്യാലയം മുതലായവ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ഒരേയൊരു ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ചന്തപ്പുരയിൽ നിന്ന് 900 മീറ്റർ അകലെ പരിയാരം റോഡിൽ സ്ഥിതി ചെയ്യുന്നു. പ്രധാന സ്ഥാപനങ്ങൾ
പുറമെ നിന്നുള്ള കണ്ണികൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia