നടുവിൽ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നടുവിൽ ഗ്രാമപഞ്ചായത്ത്. ന്യൂനടുവിൽ, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തിനു 87.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ഏരുവേശ്ശി പഞ്ചായത്തും, തെക്കുഭാഗത്ത് ചെങ്ങളായി പഞ്ചായത്തും, ശ്രീകണ്ഠാപുരം നഗരസഭയും, പടിഞ്ഞാറുഭാഗത്ത് ചപ്പാരപ്പടവ് പഞ്ചായത്തുമാണ് [1] പേരിനു പിന്നിൽപാർവ്വതിയുമൊത്ത് വനത്തിൽ കഴിഞ്ഞ കിരാത മൂർത്തിയായ ശിവനും വനവാസകാലത്ത് തപസ്സ് ചെയ്ത് പാശുപതാസ്ത്രം കൈക്കലാക്കിയ അർജ്ജുനനും ഒരുമിച്ച് വരാഹത്തെ ലക്ഷ്യമാക്കി അമ്പെയ്തു. വരാഹത്തെ എയ്തുവീഴ്ത്താൻ ശിവനു വില്ലിനു നിന്നതു മലവേടനായിരുന്നു. അപ്പോൾ നടുവില്ലി നിന്ന സ്ഥലമാണു പിന്നീട് നടുവിൽ ആയതെന്ന് അവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നു.[1]. വാർഡുകൾ
നടുവിലെ അമ്പലങ്ങൾപഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾഅവലംബം |
Portal di Ensiklopedia Dunia