ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവു പ്രദേശം, , താഴ്‌വരകൾ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്. സമുദ്രനിരപ്പിൽനിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
ജലപ്രകൃതി
കണ്ണവം റിസർവ് വനത്തിൽപ്പെട്ട പാത്തിക്കൽ മലയിൽനിന്നും പുറപ്പെടുന്ന കൊളവല്ലൂർ പുഴയും മോഹനഗിരി എസ്റ്റേറ്റിന്റെ പടിഞ്ഞാറെ ചരിവ് ആയ ഒറ്റകൈതയിൽനിന്നും പുറപ്പെടുന്ന പുത്തൂർ പുഴയുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.
സ്ഥിതിവിവരക്കണക്കുകൾ
വിസ്തീർണ്ണം(ച.കി.മി)
വാർഡുകൾ
ആകെ ജനസംഖ്യ
ആകെ പുരുഷന്മാർ
ആകെ സ്ത്രീകൾ
ജനസാന്ദ്രത
സ്ത്രീ പുരുഷ അനുപാതം
ആകെ സാക്ഷരത
സാക്ഷരരായ പുരുഷന്മാർ
സാക്ഷരരായ സ്ത്രീകൾ
29.77
21
39392
18161
21231
1323
1169
94.8
97.14
92.55
ചരിത്രം
അവിഭക്ത പാനൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി 1963-ലാണ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [5]