മുണ്ടേരി ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുണ്ടേരി ഗ്രാമപഞ്ചായത്ത് . മുണ്ടേരി, കാഞ്ഞിരോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്തിന് 20.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്, വടക്ക്-പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്ത്, പടിഞ്ഞാറ് ചേലോറ പഞ്ചായത്ത്, തെക്ക് -പടിഞ്ഞാറ് ചെമ്പിലോട് പഞ്ചായത്ത്, തെക്ക്-കിഴക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത്, കിഴക്ക് കൂടാളി പഞ്ചായത്ത് എന്നിവയാണ്. 1955 നവംബർ 17-ന് പഴയ മലബാർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ മുണ്ടേരി പഞ്ചായത്ത് നിലവിൽ വന്നു. 1961-ഡിസംബർ 20-ന് പഞ്ചായത്തുകളുടെ പുന:സംഘടനയുടെ ഭാഗമായി ഇരിക്കൂർ ബ്ളോക്കിലുള്ള കാഞ്ഞിരോട് പഞ്ചായത്തും എടക്കാട് ബ്ളോക്കിലുള്ള മുണ്ടേരി പഞ്ചായത്തും സംയോജിപ്പിച്ച് ഇന്നത്തെ മുണ്ടേരി പഞ്ചായത്ത് രൂപം കൊണ്ടു[1]. വാർഡുകൾ
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia