പാനൂർ നഗരസഭ
2015-ൽ പാനൂർ ഗ്രാമപഞ്ചായത്ത് പെരിങ്ങളം ഗ്രാമപഞ്ചായത്ത് കരിയാട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെ ചേർത്താണ് പാനൂർ നഗരസഭ രൂപികരിച്ചത്. നാല്പത് ഡിവിഷനുകളാണുള്ളത്.[1] വളരെയധികം വികസനത്തിന്റെ സാധ്യതയുള്ള കേരളത്തിലെ അതിവേഗം വരാനിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് പാനൂർ. തലശ്ശേരിയുടെടെ പ്രധാന പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. 2015 ൽ പാനൂർ ഗ്രാമപഞ്ചായത്തിനെ പാനൂർ മുനിസിപ്പാലിറ്റിയായി നവീകരിക്കാൻ കേരള സർക്കാർ തീരുമാനിക്കുകയും മറ്റ് പഞ്ചായത്തുകളുമായി ചേർക്കുകയും ചെയ്തപ്പോൾ പാനൂരിന് മുനിസിപ്പൽ പദവി ലഭിച്ചു. സ്ഥാനംകണ്ണൂരിൽ നിന്ന് 33 കിലോമീറ്റർ മാറി തലശ്ശേരിക്കും കൂത്തുപറമ്പിനും മധ്യേ സ്ഥിതിചെയ്യുന്നു. ജനസംഖ്യ2011 ലെ സെൻസസ് പ്രകാരം പനൂരിലെ ജനസംഖ്യ 17,438 ആണ്. ജനസംഖ്യയുടെ 46% പുരുഷന്മാരും 54% സ്ത്രീകളും ആണ്. പനൂരിന്റെ ശരാശരി സാക്ഷരതാ നിരക്ക് 82% ആണ്. ഇത് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്. (പുരുഷ സാക്ഷരത 83%, സ്ത്രീ സാക്ഷരത 81%) പനൂരിൽ, ജനസംഖ്യയുടെ 12% ആറു വയസ്സിന് താഴെയുള്ളവരാണ്.[2]
അവലംബം
|
Portal di Ensiklopedia Dunia