അഴീക്കോട് ഗ്രാമപഞ്ചായത്ത്
കേരളത്തിൽ, കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ കണ്ണൂർ ബ്ലോക്കിൽ 16.04 ച.കി.മീ. വിസ്തൃതിയിൽ 22 വാർഡുകൾ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് അഴീക്കോട് ഗ്രാമപഞ്ചായത്ത്. 1937-ൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. 1953-ൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നു. അഴീക്കോട് എന്ന സ്ഥലത്താണ് ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്നത്. 2001-ലെ സെൻസസ് പ്രകാരം 42,354 ജനസംഖ്യയുള്ള ഇവിടെ 20,578 പുരുഷന്മാരും, 21,776 സ്ത്രീകളും വസിക്കുന്നു. സ്ത്രീ:പുരുഷ അനുപാതം 1058 :1000-മായി കണക്കാക്കപ്പെട്ടിരിക്കുന്നു. മൊത്തം 94.7% സാക്ഷരത കണക്കാക്കപ്പെട്ടിട്ടുള്ളതിൽ 97.49% പുരുഷന്മാരും, 92.09% സ്ത്രീകളും സാക്ഷരത കൈവരിച്ചിട്ടുണ്ട്. അറബിക്കടലിലേക്കും വളപട്ടണം പുഴയിലേക്കും ഒഴുകുന്ന തോടുകൾ ഈ പ്രദേശത്ത് കാണപ്പെടുന്നു. വാർഡുകൾഅഴീക്കൽ, കപ്പക്കടവ്, പൊയ്തുംകടവ്, പള്ളിക്കുന്നുമ്പ്രം, തെരു, മയിലാടത്തടം, മോളോളം, ചക്കരപ്പാറ, ആരംകോട്ടം, തെക്കുഭാഗം, ചെമ്മാറശ്ശേരിപ്പാറ, പുന്നക്കപ്പാറ മീൻകുന്ന്, വായിപ്പറമ്പ, വൻകുളത്തുവയൽ, മൂന്ന്നിരത്ത്, ഉപ്പായിച്ചാൽ, ചാൽ ബീച്ച്, പടിഞ്ഞാറെചാൽ, അഴീക്കൽ കടപ്പുറം, തുടങ്ങിയവയാണ് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ അതിരുകൾവടക്ക്: വളപട്ടണം പുഴ, കിഴക്ക്: വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും, തെക്ക്: ചിറക്കൽ, പള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറ്: അറബിക്കടലും ആകുന്നു. അവലംബം |
Portal di Ensiklopedia Dunia