കതിരൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കതിരൂർ ഗ്രാമപഞ്ചായത്ത്[1] വാണിജ്യ-ഗതാഗത പ്രാധാന്യംതലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവുമടുത്ത വിമാനത്താവളം. ഗ്രാമ പഞ്ചായത്ത് വാർഡുകൾകതിരൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പി പി സനിൽ(സി.പി.ഐ(എം)) ആണ്.[1]. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്.[2]
1#പൊന്ന്യം സ്രാമ്പി
പേരിനു പിന്നിൽഇവിടെയുള്ള സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യത്തിനാൽ കതിരവന്റെ ഊര് എന്നറിയപ്പെട്ടുവെന്നാണ് ഒരഭിപ്രായം.പരന്നുകിടക്കുന്ന നെൽപ്പാടങ്ങ ൾ അവയിലെ ഗ്രാമീണ ജീവിതങ്ങൾ, നെൽവയലുകളിലെ സമൃദ്ധമായ നെൽക്കതിരുകളിൽനിന്നും കതിരൂർ എന്ന പേരുണ്ടായെന്നാണ് മറ്റൊരഭിപ്രായം. ഒറീസ കഴിഞ്ഞാൽ രണ്ടാമത്തെ സൂര്യനാരായണക്ഷേത്രമാണൂ ഇവിടെ സ്ഥിതി ചെയ്യുന്നത്. [3] അതിരുകൾ
ഭൂപ്രകൃതിഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ചെറിയ കുന്നുകൽ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ. ജലപ്രകൃതിഏതാനും ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ ജലദൗർലഭ്യം അനുഭവപ്പെടാറുള്ളൂ. സ്ഥിതിവിവരക്കണക്കുകൾ
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1942-ലാണ് കതിരൂർ പഞ്ചായത്ത് നിലവിൽ വന്നത്. മടപ്പള്ളി ഗോപാലനായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. അവലംബം
|
Portal di Ensiklopedia Dunia