എരഞ്ഞോളി ഗ്രാമപഞ്ചായത്ത്
11°46′N 75°28′E / 11.77°N 75.47°E കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്[1] വാണിജ്യ-ഗതാഗത പ്രാധാന്യംതലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) എരഞ്ഞോളിയിലൂടെയാണ് കടന്നു പോകുന്നത്. തലശ്ശേരി-കൂർഗ് റോഡിൽ ബ്രിട്ടീഷുകാർ ടോൾ പിരിച്ചിരുന്ന സ്ഥലമാണ് ഈ ഗ്രാമപഞ്ചായത്തിലെ ചുങ്കം എന്ന സ്ഥലം.തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം എന്നിവയാണ് ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ. വിദ്യാഭ്യാസംകോളേജ് ഒഫ് എഞ്ചിനീയറിങ്, തലശ്ശേരി എരഞ്ഞോളിയിലാണ് സ്ഥിതിചെയ്യുന്നത്.[2]
സ്ഥിതിവിവരക്കണക്കുകൾ
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1962-ലാണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്, പി. കരുണാകരനായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്.
അതിരുകൾ
ഭൂപ്രകൃതിഇവിടത്തെ ഭൂപ്രകൃതിയെ ഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരിവ് പ്രദേശം, താഴ്‌വരകൾ, തീരസമതലം എന്നിങ്ങനെ നാല് മേഖലകളായി തിരിക്കാം. [3] ജലപ്രകൃതിഅഞ്ചരക്കണ്ടി പുഴയുടെ ഉമ്മൻചിറപുഴ, എരഞ്ഞോളി പുഴ എന്നിവ ഈ പഞ്ചായത്തിന്റെ അർത്തിയിലൂടെ ഒഴുകുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഭൂഗർഭജലലഭ്യത കുറവാണ്. ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾവടക്കുമ്പാട് സ്രാമ്പി, ജുമാഅത്ത് പള്ളി എന്നിവ വളരെ പ്രാചീനമായ മുസ്ലീം പള്ളികളാണ്. പുനിക്കോൾ ക്ഷേത്രം, നെടുങ്കോട്ട് ഭഗവതീക്ഷേത്രം,സിവപുരൊറ്റ് മഹാദെവക്ഷെതം മലാൽ ശ്രീ മുത്തപ്പൻ മടപ്പുര ശ്രീ പുതിയാണ്ടി കാവ് എന്നിവ പ്രധാന ക്ഷേത്രങ്ങളാണ്. ഗ്രാമ പഞ്ചായത്ത് വാർഡുകൾഎരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളാണുള്ളത്. [4]
പ്രമുഖവ്യക്തികൾ
ഇതും കാണുകകേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക അവലംബം
|
Portal di Ensiklopedia Dunia