കേരള ഗ്രാമീൺ ബാങ്ക്
1976-ലെ റീജിയണൽ റൂറൽ ബാങ്ക് ആക്ട് പ്രകാരം കേരളത്തിൽ രൂപം കൊണ്ട രണ്ടു ഗ്രാമീണബാങ്കുകളായ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിനേയും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിനേയും, കേന്ദ്രഗവണ്മെന്റിന്റെ ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണബാങ്ക് എന്ന പദ്ധതിപ്രകാരം ലയനം നടത്തിയപ്പോൾ നിലവിൽ വന്ന ബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. (Kerala Gramin Bank). ഇതിന്റെ ആസ്ഥാനം മലപ്പുറമാണ്. അടുത്ത നാലുവർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും കുറഞ്ഞത് ഒരു ശാഖയെങ്കിലും തുടങ്ങാൻ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. 2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. [1] 630ൽ കൂടുതൽ ശാഖകളും 10 റീജിയണൽ ഓഫീസുകളും ബാങ്കിനുണ്ട്. 8.41 കോടി ഓഹരി മൂലധനം ഉള്ള കേരള ഗ്രാമീൺ ബാങ്കിന്റെ യഥാക്രമം 50%,15%,35% ഓഹരികൾ കേന്ദ്ര സർക്കാർ, കേരള സർക്കാർ, സ്പോൺസർ ബാങ്കായ കാനറ ബാങ്ക് എന്നിവർ കയ്യാളുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ 308 കോടി പ്രവർത്തനാദായവും 73.5 കോടി രൂപ അറ്റാദായവും ബാങ്ക് നേടി. [2] 81 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് കേരള ഗ്രാമീൺ ബാങ്കിനുള്ളത്. പുതിയ സാങ്കേതികവിദ്യകൾ നടപ്പിൽ വരുത്താൻ എന്നും മുന്നിൽ നിൽക്കുന്ന കേരള ഗ്രാമീൺ ബാങ്ക് സെൽഫി അക്കൗണ്ട് തുറക്കൽ മൊബൈൽ ആപ്ലിക്കേഷൻ, ടാബ്ലറ്റ് ബാങ്കിങ്ങ് സേവനം, ചലിക്കുന്ന എ.ടി.എം മുതലായ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്.[3] പുരസ്കാരങ്ങൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia