യെല്ലോസ്റ്റോൺ ദേശീയോദ്യാനം
ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ്[4] യെല്ലോസ്റ്റോൺ ദേശീയോദ്യാനം. യു.എസ്. കോൺഗ്രസ് ഉദ്യാനമായി സ്ഥാപിച്ച ഈ പ്രദേശം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന യുള്ളിസസ് എസ്. ഗ്രാന്റ് 1872 മാർച്ച് ഒന്നിന് ഒപ്പിട്ടു നിയമമാക്കി[5][6]. പ്രധാനമായും അമേരിക്കൻ സംസ്ഥാനമായ വയമിങിൽ സ്ഥിതി ചെയ്യുന്ന 8983 ചതുകരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉദ്യാനം അയൽ സംസ്ഥാനങ്ങളായ ഐഡാഹോയിലേയ്ക്കും മൊണ്ടാനയിലേയ്ക്കും പരന്നു കിടക്കുന്നു. 300ലധികം ഉഷ്ണജലപ്രവാഹങ്ങളുള്ള ഈ ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ മറ്റാകർഷണങ്ങൾ ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലപ്രവാഹവും, യെല്ലോസ്റ്റോൺ തടാകവും, യെല്ലോസ്റ്റോൺ കാൾഡേറ അഗ്നിപർവ്വതവുമാണ്. ജൈവവൈവിധ്യം1700-ഓളം വർഗ്ഗത്തിൽപ്പെടുന്ന മരങ്ങളുള്ള ഈ ഉദ്യാനത്തിൽ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളുമുണ്ട്. വില്ലോമരങ്ങളും ഫിർമരങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തിൽ സാൻഡ് വെർബേന എന്ന അപൂർവ്വയിനം ചെടിയും കാണപ്പെടുന്നു. ഈ ഉദ്യാനത്തിലെ ഉഷ്ണജലപ്രവാഹത്തിൽ കാണപ്പെടുന്ന തെർമ്മസ് അക്വാറ്റിക്കസ് എന്ന അപൂർവ്വയിനം ബാക്ടീരിയ പോളീമെറെസ് ചെയിൻ റിയാക്ഷന്റെ ഭാഗമായി ഡി.എൻ.എ പകർത്തുന്നതിൽ അത്യന്തം സഹായകമാണ്, ഈ ദേശിയോദ്യാനം ചാരനരികൾക്കും ഗ്രിസ്ലി കരടികളക്കും പ്രസിദ്ധമാണ്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Yellowstone National Park.
|
Portal di Ensiklopedia Dunia