അമേരിക്കയിലെടെക്സസിൽമെക്സിക്കൊ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്ബിഗ് ബെന്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Big Bend National Park). 1,200-ൽ അധികം ഇനം സസ്യങ്ങൾ, 450ലധികം ഇനം പക്ഷികൾ, 56 സ്പീഷീസ് ഉരഗങ്ങൾ, 75 സ്പീഷിസ് സസ്തനികൾ എന്നിവയെ ഇവിടെ കണ്ടുവരുന്നു.[3]
801,163 ഏക്കർ (324,219 ഹെ) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി.[1]ക്രിറ്റേഷ്യസ്, സീനോസോയിക് കാലഘട്ടങ്ങളിലെ ഫോസിലുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രം
സസ്യജന്തുജാലം
ബിഗ് ബെന്റ് ദേശീയോദ്യാനത്തിലെ ജവേലിന എന്നയിനം കാട്ടുപന്നി
ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും മരുഭൂമിയാണെങ്കിലും, നിരവധി സസ്യവർഗ്ഗങ്ങൾ ഇവിടെ കാണപ്പെടുന്നുണ്ട്. ഇവിടെ കാണപ്പെടുന്ന 1,200 സസ്യ സ്പീഷീസുകളിൽ 60 എണ്ണം കള്ളിച്ചെടി ഇനങ്ങളാണ്, over 600 ലധികം ഇനം കശേരുകികളും, ഏകദേശം 3,600 ഷഡ്പദ ഇനങ്ങളും ഇവിടെ അധിവസിക്കുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ ഈ ജൈവവൈവിധ്യത്തിനും കാരണം. ഉഷ്ണ മരുഭൂമികൾ, ഹിമം മൂടികിടക്കുന്ന പർവ്വതങ്ങൾ, ഫലഭൂയിഷ്ടമായ നദീതടങ്ങൾ എന്നിവ വിവിധ ജീവിവർഗ്ഗങ്ങൾക്ക് വാസസ്ഥാനമാകുന്നു.
മരുപ്രദേശത്ത് വസിക്കുന്ന മൃഗങ്ങളിൽ മിക്കവയേയും പകൽ സമയത്ത് കാണാൻ സാധിക്കാറില്ല. രാത്രികാലങ്ങളിലാണ് ഇവ ഭക്ഷണത്തിനും മറ്റുമായി പുറത്തിറങ്ങുന്നത്. പ്യൂമകളെയും (Puma concolor) ഈ ദേശീയോദ്യനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നിരിക്കിലും, കണക്കുകൾ പ്രകാരം ഇവിടെ വെറും രണ്ട് ഡസനോളം പ്യൂമകൾ മാത്രമേ വസിക്കുന്നുള്ളു.[4]
ചിത്രശാല
Balanced Rock in Big Bend
Santa Elena Canyon
Pink lupine mingling with bluebonnets
Emory Peak's summit, the highest point in Big Bend National Park
Ocotillo
Looking at the sunset behind the hills from Boquillas Canyon
Casa Grande (Spanish for "big house"), an iconic rock formation