യോസ്സെമിറ്റി ദേശീയോദ്യാനം
മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാളമി, മാരിപോസ, മദേറ എന്നീ കൗണ്ടികളിലായ് വ്യപിച്ച്കിടക്കുന്ന ഒരു സംരക്ഷിത വനപ്രദേശമാണ് യോസ്സെമിറ്റി ദേശീയോദ്യാനം (ഇംഗ്ലീഷ്:Yosemite National Park (യോസ്സെമിറ്റി നാഷണൽപാർക്); ഉച്ചാരണം:/joʊˈsɛm[invalid input: 'ɨ']tiː/ yoh-SEM-it-ee)). നാഷണൽ പാർക് സെർവീസിനാണ്(NPS) ഈ ദേശീയോദ്യാനത്തിന്റെ നടത്തിപ്പ് ചുമതല. 7,61,268 ഏക്കറാണ് യോസ്സെമിറ്റിയുടെ വിസ്തൃതി. 3.7 ദശലക്ഷത്തിലുമധികം ആളുകൾ പ്രതിവർഷം ഇവിടം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്. കൗതുകാത്മകമായ കരിങ്കൽ മലകൾ, ചെറുതും വലുതുമായ ജലപാതങ്ങൾ, വിശാലമായ തടാകങ്ങൾ, പ്രശാന്തസുന്ദരമായ അരുവികൾ, ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷമായ ജയന്റ് സെക്ക്വയ, ജൈവവൈവിധ്യം തുടങ്ങിയവ ഈ ദേശീയോദ്യാനത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നു.[4] യോസ്സെമിറ്റിയുടെ 95% ത്തോളം കാട്ടുപ്രദേശമാണ്. [5] അമേരിക്കയിൽ ദേശീയോദ്യാനം എന്ന ആശയത്തിന് തുടക്കം കുറിച്ചത് യോസെമിറ്റിയാണെന്ന് പറയാം. ആദ്യം വനം ലോബികളിൽനിന്നും കയ്യേറ്റക്കാരിൽനിന്നും യോസെമിറ്റിയെ സംരക്ഷിക്കാൻ ഗാലൻ ക്ലാർൿ തുടങ്ങിയ വ്യക്തികൾ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് അത്, 1864-ൽ പ്രസിഡന്റ് അബ്രഹാം ലിങ്കൺ യോസെമിറ്റി കരാറിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു. പിന്നീട് ജോൺ മ്യൂവർ എന്ന പരിസ്ഥിതി പ്രവർത്തകന്റെ നേതൃത്വത്തിൽ ഒരു വിശാല യോസെമിറ്റി ദേശീയോദ്യാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ശ്രമങ്ങൾ ഫലം കണ്ടു. 1890 ഒക്ടോബർ 1-ന് കാലിഫോർണിയയിൽ യോസെമിറ്റി ദേശീയോദ്യാനം സ്ഥപിതമായി. 94 വർഷങ്ങൾക്ക് ശേഷം, 1984-ൽ യുനെസ്കോ ഈ ദേശീയോദ്യാനത്തെ ഒരു ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ഭൂമിശാസ്ത്രംകാലിഫോർണിയയിലെ മദ്ധ്യ-സിയേറാ നെവാഡാ പർവ്വതപ്രദേശത്താണ് യോസ്സെമിറ്റി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. യോസ്സെമിറ്റിക്ക് സമീപത്തായ് മൂന്ന് പ്രധാന വനപ്രദേശങ്ങളാണുള്ളത് ആൻസെൽ ആദംസ്, ഹൂവർ വനപ്രദേശം, എമിഗ്രന്റ് വനപ്രദേശം എന്നിവയാണ് അവ. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലന്റിനോളം വലിപ്പമുണ്ട് യോസ്സെമിറ്റി നാഷണൽ പാർക്കിന്. ആയിരക്കണക്കിന് തടാകങ്ങളും കുളങ്ങളും ഈ ഉദ്യാനത്തിലുണ്ട്! 2,600 കിലോ മീറ്റർ നീളത്തിൽ അരുവികളും, 1,300 കി.മീ നീളത്തിൽ ഹൈക്കിങ് പാതകളും, 560 കി.മീ നീളമുള്ള റോഡ് ശൃംഖലയും യോസെമിറ്റിയിലുണ്ട്.[6] മെർസീഡ്, ടുവാളമി എന്നീ മനോഹര നദികൾ യോസെമിറ്റിയിലാണ് ജന്മം കൊള്ളുന്നത്.
ആകർഷണങ്ങൾഅനിർവചനീയമായ സൗന്ദര്യമാണ് യോസെമിറ്റിയിലേത്. യോസെമിറ്റി വെള്ളച്ചാട്ടം![]() Yosemite Falls യോസെമിറ്റി ദേശീയോദ്യാനത്തിനകത്തെ ഒരു പ്രധാന ആകർഷണമാണ് യോസെമിറ്റി വെള്ളച്ചാട്ടം. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമാണ് ഇത്. 2,425 അടിയാണ് (739 മീറ്റർ) ഇതിന്റെ ഉയരം. അതായത് ബുർജ് ഖലീഫയേക്കാളും വെറും 89 മീറ്റർ കുറവ്. വസന്തകാലത്താണ് യോസെമിറ്റി ജലപാതത്തിന്റെ സൗന്ദര്യം മൂർദ്ധന്യാവസ്ഥയിലെത്തുന്നത്. [7] മൂന്ന് ഭാഗങ്ങളാണ് ഈ വെള്ളച്ചാട്ടത്തിനുള്ളത്:
യോസെമിറ്റി താഴ്‌വര![]() യോസെമിറ്റി ദേശീയോദ്യാനത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് യോസെമിറ്റി താഴ്‌വര. ഒരു ഹീമാനികൃത താഴ്‌വരയാണ് യോസെമിറ്റി വാലി. 8 മൈലുകൾ (13 km) നീളവും 1 മൈൽ ആഴവും ഈ താഴ്‌വരയ്ക്കുണ്ട്. ഹാഫ് ഡോം, എൽ ക്യാപ്റ്റൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഭീമാകാര കരിങ്കൽ പാറകളാണ് ഈ താഴ്‌വരയ്ക്ക് അതിരിടുന്നത്. താഴ്‌വരയൊട്ടാകെ പൈൻ മര കാടുകൾ വ്യാപിച്ചിരിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ "U" അക്ഷരത്തിന്റെ ആകൃതിയിയാണ് ഈ താഴ്‌വരയ്ക്ക്. പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ് ഈ താഴ്‌വര. നിരവധി സഞ്ചാരികളേയും ചിത്രകാരന്മാരേയും ഇത് ആകർഷിക്കുന്നു. യോസെമിറ്റി ദേശീയോദ്യാനത്തിന്റെ കേന്ദ്രഭാഗമാണ് ഈ പ്രദേശമെന്ന് പറയാം. കാലിഫോർണിയ സംസ്ഥാനപാതയിലെ(41) വ്യൂപോയിന്റിൽ നിന്നുമാണ് ഭൂരിഭാഗം സഞ്ചാരികളും ഈ താഴ്‌വരയുടെ മനോഹാരിത ആസ്വധിക്കുന്നത്. ടണൽ വ്വ്യൂ എന്നാണ്, ഇവിടെ നിന്നുള്ള താഴ്‌വരയുടെ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്. നിരവധി ചിത്രകാരന്മാർ ഇവിടെ വന്നിരുന്ന് യോസെമിറ്റിയുടെ സൗന്ദര്യത്തെ കാൻവാസിലേക്ക് പകർത്തിയുട്ടുണ്ട്, ആയതിനാൽ ആർടിസ്റ്റ്സ് പോയിന്റ് എന്നും ഇത് അറിയപ്പെടുന്നു. എൽ കപ്പിത്താൻEl Capitan കപ്പിത്താൻ യോസ്സെമിറ്റി താഴ്‌വരയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതിച്ചെയ്യുന്ന കൂറ്റൻ കരിങ്കൽ പാറയെ വിളിക്കുന്ന പേരാണ് എൽ കപ്പിത്താൻ. പാറ കയറുന്ന സാഹസിക സഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഇത്. 3,000 അടി(900 മീ) യാണ് ഇതിന്റെ ഉയരം. എൽ കപ്പിത്താൻ ഒരു സ്പാനിഷ് വാക്കാണ്. മാരിപ്പോസ്സ ബറ്റാലിയൻ സംഘമാണ് ഈ പാറയെ ഇത്തരത്തിൽ നാമകരണം ചെയ്തത്. ഇന്ന് സംസാരഭാഷയിൽ എൽ കപ്പിത്താൻ എന്നുള്ളത് ലോപിച്ച് എൽ ക്യാപ് എന്നായി തീർന്നിട്ടുണ്ട്. പാറ കയറാൻ വരുന്ന സാഹസികർക്കിടയിലാണ് ഈ പദം കൂടുതലായും ഉപയോഗത്തിലുള്ളത്. അമേരിക്കൻ ചില്ലറകളിലും ഈ പാറ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ![]() വെർണൽ വെള്ളച്ചാട്ടംVernal Fall യോസ്സെമിറ്റി ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് വെർണൽ. മെർസീഡ് നദിയിലാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്.317അടി (96.6 മീറ്റർ) ഉയരമുണ്ട് ഈ ജലപാതത്തിന്. യോസ്സെമിറ്റി വെള്ളച്ചാട്ടത്തിനെ അപേക്ഷിച്ച് വളരെയധികം ചെറുതാണ് വെർണൽ. .ഏകദേശം വർഷം മുഴുവനും ഈ വെള്ളച്ചാട്ടം സജീവമായിരിക്കും. എങ്കിലും വേനൽക്കാലത്ത് അല്പം ശോഷിക്കാറുണ്ട്. ചെറിയ മേഘം എന്ന് അർത്ഥം വരുന്ന യാൻ ഒ പാ(Yan-o-pah) എന്ന പ്രാദേശിക നാമത്തിലാണ് വെർണൽ ആദ്യം അറിയപ്പെട്ടിരുന്നത്. മാരിപ്പോസാ ബറ്റാലിയനിലെ അംഗമായിരുന്ന ലഫായേറ്റ് ബണാലാണ്(Lafayette Bunnell) വെർണൽ എന്ന് ഈ വെള്ളച്ചാട്ടത്തിന് നാമകരണം ചെയ്തത്.[8][9]
![]() ഹാഫ് ഡോംHalf Dome യോസെമിറ്റി താഴ്വരയിലെ മറ്റൊരു കൂറ്റൻ പാറയാണ് ഹാഫ് ഡോം. പകുതി മുറിഞ്ഞ ഒരു ഗോളത്തിന്റെ ആകൃതിയിലാണ് ഈ പാറ. എൽ ക്യാപ്റ്റന് എതിർവശത്തായി യോസെമിറ്റി താഴ്വരയുടെ കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. താഴ്വരയുടെ കീഴ്ഭാഗത്തുനിന്നും 4,737 അടി(1,444 മീറ്റർ) ഉയരത്തിലാണ് ഹാഫ് ഡോം. ടിസ് സാ ആൿ(Tis-sa-ack) എന്നാണ് ഹാഫ് ഡോം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിനോദ സഞ്ചാരംഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia