താവോസ് പ്വേബ്ലോ
തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യാനാടുകളിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമാണ് പ്വേബ്ലോകൾ (pueblo). ഫെഡറൽ ഭരണകൂടം അംഗീകരിച്ച 21 പ്വേബ്ലൊ ജനവിഭാഗങ്ങളുണ്ട്. അവയിൽ ഒന്നാണ് താവോസ് പ്വേബ്ലോ (ഇംഗ്ലീഷ്:Taos Pueblo; സ്പാനിഷ്:Pueblo de Taos). ഈ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനത താവോസ് ഭാഷയാണ് സംസാരിക്കുന്നത്. ഇവരുടെ അധിവാസകേന്ദ്രങ്ങളും പ്രശസ്തമാണ്. ഇവക്ക് ഏകദേശം 1000 വർഷത്തോളം പഴക്കമുണ്ട്. ന്യൂമെക്സിക്കോയിലെ ആധുനിക നഗരമായ താവോസ് നഗരത്തിനും 1.6 കിലോമീറ്റർ വടക്കാണ് ഇവരുടെ പ്രദേശം സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ തുടർച്ചയായി അധിവസിച്ചുപോരുന്ന ഏറ്റവും പഴയ ജനസമൂഹമായാണ് ഇവർ കണക്കാക്കപ്പെടുന്നത്.[3] എട്ട് വടക്കൻ പ്വേബ്ലോകൾ എന്നറിയപ്പെടുന്നവയിലെ തദ്ദേശീയ ജനവിഭാഗമാണ് താവോസിലെ പ്വേബ്ലോ. താവോസ് പ്വേബ്ലോകളുടെ ഏറ്റവും ശ്രദ്ധേയമായ വാസ്തുനിർമ്മിതിയാണ് അവരുടെ ബഹുനില ഭവനങ്ങൾ. ചുവപ്പും തവിട്ടും ചേർന്ന നിറത്തിൽ കാണപ്പെടുന്ന അഡോബ് എന്നയിനം കട്ടകളാണ് ഇതിന്റെ നിർമ്മാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്രി.വ 1000നും 1450നും ഇടയിൽ പണികഴിപ്പിച്ച നിർമ്മിതികളാണ് ഈ വീടുകൾ എന്ന് പറയപ്പെടുന്നു[4] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia