ഗ്രേറ്റ് സ്മോക്കി പർവ്വത ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ ഗ്രേറ്റ്സ്മോക്കി പർവ്വതപ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ഒരു ദേശീയോദ്യാനമാണ് ഗ്രേറ്റ് സ്മോക്കി പർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Great Smoky Mountains National Park). ബ്ലൂറിഡ്ജ് പർവ്വതനിരകളുടെ(Blue Ridge Mountains) ഭാഗമായ ഗ്രേറ്റ് സ്മോക്കി മൗണ്ടിൻസ്, അമേരിക്കയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ദേശീയോദ്യാനമാണ്. ടെന്നിസീ, നോർത്ത് കരോലിന എന്നീസംസ്ഥാനങ്ങളിലായി ഈ ഉദ്യാനം വ്യാപിച്ചിരിക്കുന്നു. 1934-ൽ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റാണ് ഈ ദേശീയോദ്യാനത്തെ ഔദ്യോഗികമായി രാഷ്ട്രത്തിന് സമർപ്പിച്ചത്. 522,419 ഏക്കറാണ് ഇതിന്റെ വിസ്തൃതി. 176-ൽ അന്താരാഷ്ട്ര സംരക്ഷതിത ജൈവമണ്ഡലം(Intl. Biosphere Reserve) എന്ന പദവിയും 1983-ൽ യുനെസ്കോ ലോകപൈതൃക പദവിയും ഈ ദേശീയോദ്യാനത്തിന് ലഭിച്ചു. ഗ്രേറ്റ് സ്മോക്കി പർവ്വതങ്ങളിൽ കാണപ്പെടുന്ന ശിലകളിൽ മിക്കവയും പ്രി കാമ്പ്രിയൻ യുഗത്തിലേതാണെന്ന് കരുതപ്പെടുന്നു. കായാന്തരിക(metamorphosed) മണൽക്കല്ലുകൾ,Phyllites schists, സ്ലേറ്റ് മുതകായ ശിലകളുടെ സാനിധ്യം ഇവിടെയുണ്ട്. കൂടാതെ കാമ്പ്രിയൻ യുഗത്തിലേതെന്ന് കരുതുന്ന സെഡിമെന്ററി റോക്സും മലയുടെ താഴ്വാര മേഖലകളിൽ കാണപ്പെടുന്നു. 847അടി മുതൽ 6643അടി വരെയാണ് ഗ്രേറ്റ് സ്മോക്കി മലകളുടെ ഉയരം. 6000അടിയിലും അധികം ഉയരമുള്ള 16 കൊടുമുടികളാണ് ഈ ദേശീയോദ്യാനത്തിലുള്ളത്. സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു. താഴ്വരകളിൽ 140സെന്റി മീറ്ററും ശൃംഖങ്ങളിൽ 220സെന്റി മീറ്ററുമാണ് ഇവിടെ ലഭിക്കുന്ന വാർഷിക വർഷപാതത്തിന്റെ ശരാശരി അളവ്. പ്രദേശത്തെ ഒരു പ്രധാന വിവോദസഞ്ചാരകേന്ദ്രംകൂടിയാണ് ഗ്രേറ്റ് സ്മോക്കി മൗണ്ടിൻസ്. 2003-ൽ 9 ദശലക്ഷം വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിച്ചു എന്നാണ് കണക്ക്. അതേവർഷം തന്നെ വിനോദാവശ്യങ്ങൾക്കാല്ലാതെ ഇവിടം സന്ദർശിച്ചവരുടെ എണ്ണം 11ദശലക്ഷത്തോളം വരും. മറ്റേത് ദേശിയോദ്യാനത്തേക്കാളും ഇരട്ടിയാണ് ഇവിടുത്തെ സന്ദർശക ബാഹുല്യം. ഈ ദേശീയോദ്യാനത്തിന്റെ സമീപപട്ടണങ്ങളായ ഗാറ്റ്ലിൻബ്ർഗ്, പീജിയൺ ഫോജ്, സെവീർവില്ലെ, ടൗൺസെന്റ്, ഷെറോക്കി, സിൽവ, മാഗ്ഗി വാലി, ബ്രൈസൺ എന്നിവയ്ക്കും ടൂറിസം ഒരു വരുമാന മാർഗ്ഗമാകുന്നു. യു.എസ് ഹൈവേ 441 ഈ ദേശീയോദ്യാനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. 2004ലെ നാഷണൽ പാർക് കൻസെർവേഷൻ അസ്സോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും മലീനികരിക്കപ്പെട്ട ദേശീയോദ്യാനമാണ് ഗേറ്റ് സ്മോക്കി മൗണ്ടിൻസ്. 1999 മുതൽ 2003 വരെയുള്ള കാലയളവിൽ 150ഓളം ദിവസങ്ങളിലെ വായു അനാരോഗ്യകരമായി റെക്കോർഡ്ചെയ്യപ്പെട്ടിരിക്കുന്നു.[3][4] അവലംബം
പുറത്തേക്കുള്ള കണ്ണികൾഗ്രേറ്റ് സ്മോക്കി പർവ്വത ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia