കഹൗക്യ
ഇല്ലിനോയിലുള്ള ഒരു പുരാതന റെഡ് ഇന്ത്യൻ പുരാവസ്തു പ്രദേശമാണ് ഇന്നത്തെ കഹൗക്യ കുന്നുകളും ചരിത്ര പ്രദേശവും(ഇംഗ്ലീഷ്: Cahokia Mounds State Historic Site; ഉച്ചാരണം /kəˈhoʊkiə/). 2200 ഏക്കറാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. എങ്കിലും പുരാതന നഗരം യഥാർത്ഥത്തിൽ ഇതിലും വിസ്തൃതമായിരുന്നു. മിസൗറിയിലെ സെന്യിന്റ് ലൂയീസിൽനിന്നും 13കിലോ മീറ്ററോളം വടക്കുകിഴകക്കായാണ് കഹൗക്യ കുന്നുകൾ സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ മെക്സിക്കോയ്ക്ക് വടക്കുള്ള ഏറ്റവും വലിയ പൂർവ്വ-കൊളംബിയൻ ജനവാസകേന്ദ്രമായിരുന്നു കഹൗക്യ. പ്രധാനമായും ക്രി.വ 800 മുതൽ 1400 വരെയുള്ള മിസിസിപ്പിയൻ കാലഘട്ടത്തിലായിരുന്നു ഇവിടെ ജനങ്ങൾ വസിച്ചിരുന്നത്. അന്ന് 1,600ഹെക്ടറോളം വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്ത് 120ഓളം മൺതിട്ടകൾ(mounds) ഉണ്ടായിരുന്നു. [2] പണ്ടുകാലത്ത് മിസിസിപ്പിയൻ സംസ്കാരത്തിലെ ഒരു പ്രധാന നാഗരിക ജനവാസകേന്ദ്രമായിരുന്നു ഇവിടം. 1200കളിൽ അതിന്റെ സമൃദ്ധിയുടെ നാളുകളിൽ കഹൗക്യയിലെ ജനസംഖ്യ അന്നത്തെ യൂറോപ്യൻ നഗരങ്ങളോട് സമാനമായതോ അതിലും അധികമോ ആയിരുന്നു എന്ന് കരുതപ്പെടുന്നു.[3] കഹൗക്യയെ കുറിച്ചുള്ള കൂടുതൽ നിഗൂഢതകൾ ഇന്നും ചുരുളഴിഞ്ഞുവന്നുകൊണ്ടിരിക്കുന്നു കഹൗക്യ ഇന്ന് ഒരു സംരക്ഷിത കേന്ദ്രവും ദേശീയ ചരിത്ര സ്മാരക പ്രദേശവും കൂടിയാണ്. അമേരിക്കയിൽ പണ്ടുകാലത്ത് നിർമിച്ച മണ്ണുകൊണ്ടുള്ള നിർമിതികളാൽ സമ്പന്നമായ കഹൗക്യ ഇന്ന് ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രം കൂടിയാണ്. അവലംബം
|
Portal di Ensiklopedia Dunia