സയൺ നാഷണൽ പാർക്ക്
യു.എസ്.എയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് യൂട്ടായിലാണ് സയൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. 229 ചതുരശ്ര മൈൽ വിസ്താരമുള്ള ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ ആകർഷണം സയൺ കാന്യൻ എന്ന മലയിടുക്കാണ് . 24 കിലോമീറ്റർ നീളത്തിൽ 800 മീറ്ററോളം ആഴത്തിൽ നവാജോ മണൽക്കുന്നിനെ കുറുകെ മുറിച്ച് കൊണ്ട് ഈ മലയിടുക്ക് സ്ഥിതി ചെയ്യുന്നു. കൊളറാഡോ പീഠഭൂമി , ഗ്രേറ്റ് ബേസിൻ, മൊഹാവി മരുഭൂമി എന്നിവയുടെ സംഗമ സ്ഥാനത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് അപൂർവ്വമായ പല സസ്യ-ജീവ ജാലങ്ങളും കാണപ്പെടുന്നു. 289 ഇനം പക്ഷികൾ , 75 ഇനം സസ്തനികൾ ( 19 ഇനം വവ്വാലുകൾ ഉൾപ്പെടെ) എന്നിവ കൂടാതെ 32 ഇനം ഉരഗങ്ങളും ഇവിടെ കാണപ്പെടുന്നു. മരുഭൂമികൾ,നദീതടങ്ങൾ,വനപ്രദേശങ്ങൾ, പൈൻകാടുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇവിടത്തെ ഭൂപ്രകൃതി. 8,000 വർഷങ്ങൾക്ക് മുൻപേ തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. 1919 നവംബർ 19 നാണ് ഈ പ്രദേശത്തെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത്. അവലംബം
|
Portal di Ensiklopedia Dunia