വെമ്പായം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വെമ്പായം .[2] നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. പ്രാക് ചരിത്രംകണക്കോടിനു സമീപം മുളംക്കാട്ടിൽ വേടർ രാജാവ് താമസിച്ചിരുന്നു എന്ന് വിശ്വസിച്ചു പോരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. പെരുംകൂർ വാർഡിൽ ചിറമുക്കിനു സമീപം ഈയം വെട്ടികൊടുത്തതിന്റെ അടയാളം വരുന്ന ടണൽ കാണാം സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ1912 നു മുമ്പ് കന്യാകുളങ്ങരയിൽ ഒന്ന് മുതൽ നാലുവരെ ഉള്ള മലയാളം പ്രൈമറി സ്കൂളായിരുന്നു ഏക വിദ്യാഭ്യാസ സ്ഥാപനം. 1930-ൽ കുറ്റിയാണി ദേശസേവിനി ഗ്രന്ഥശാല ഫാ. ജോസഫ് തങ്കപ്പൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ശ്രീ നാരായണഗുരു, ശാന്തിക്കുന്ന് എന്നീ സ്ഥലത്ത് വന്നിരുന്നുവെന്നും അതു കൊണ്ട് ശാന്തിക്കുന്ന് എന്ന പേര് വരാനിടയായതെന്നും പറയപ്പെടുന്നു മഹാത്മാ ഗാന്ധി വെമ്പായം പഞ്ചായത്തിലെ വെട്ടിനാട് ഊരൂട്ടു മണ്ഡപത്തിൽ പദയാത്രക്കിടെ വിശ്രമിച്ചിരുന്നു. അവിടെ ഗാന്ധി സ്മാരകം സ്ഥിതിചെയ്യുന്നു. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1952-ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എം. ഗോപാലപിള്ള ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായി . ഭൂമിശാസ്ത്രംഭൂപ്രകൃതിഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ. ജലപ്രകൃതിതലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്. ആരാധനാലയങ്ങൾകുറ്റിയാണി ശ്രീധർമ്മ ശാസ്താ(വനശാസ്താ)ക്ഷേത്രം, ഗണപതിപാറ, വേറ്റിനാട് ഊരൂട്ടുമണ്ഡപം, തിട്ടയത്തുകോണം മാടൻ കാവ് ശ്രീ ദുർഗ്ഗാ ലക്ഷ്മീ ക്ഷേത്രം, കൈതക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, സിയോൺകുന്ന് പള്ളി, കന്യകുളങ്ങര ജുമാ അത്ത് പള്ളിയും നന്നാട്ടുക്കാവ്, ജുമാ അത്ത് പള്ളി, നന്നാട്ടുകാവ് കാല ഭൈരവ ഭൂതത്താൻ തമ്പുരാൻ ക്ഷേത്രം, കൊഞ്ചിറ മുടിപ്പുര ക്ഷേത്രം,ചീരാണിക്കര ആയിരവില്ലി തമ്പുരാൻ ക്ഷേത്രം, തേക്കട മാടൻനട ക്ഷേത്രം, ഈന്തിവിള ക്ഷേത്രം, CSI Church കുറ്റിയാണി,സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളി കുറ്റിയാണി തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ പ്രസിദ്ധമായ ആരാധനാലയങ്ങൾ. ഗ്രാമ പഞ്ചായത്ത് വാർഡുകൾ
അവലംബം
|
Portal di Ensiklopedia Dunia