മണമ്പൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മണമ്പൂർ .[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. സ്ഥലനാമോൽപത്തിസുബ്രഹ്മണ്യ തിരുമണമാഘോഷിച്ച ഊരാണ് മണമ്പൂരായതെന്നാണ് ഐതിഹ്യം. സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾപഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല 1943-ൽ സ്ഥാപിച്ചു. (ആർട്ടിസ്റ് രാജാരവിവർമ ഗ്രന്ഥശാല) ഇവിടുത്തെ പ്രധാന സ്ക്കൂൾ GHSS കവലയുർ ആണ് വാണിജ്യ-ഗതാഗത പ്രാധാന്യംആദ്യകാലത്ത് ഇവിടത്തെ കയറുല്പന്നങ്ങൾ തീരദേശജലഗതാഗത മാർഗ്ഗം ആലപ്പുഴയിലേക്കും മറ്റും കൊണ്ടുപോയിരുന്നു. കയർ വ്യവസായവും, കൈത്തറിയുമായിരുന്നു പഞ്ചായത്തിലെ ആദ്യകാല കുടിൽ വ്യവസായങ്ങൾ. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1953-ൽ മണമ്പൂര്, ഒറ്റൂര് ഭാഗങ്ങൾ ചേർന്ന് മണമ്പൂര് പഞ്ചായത്ത് രൂപംകൊണ്ടു. ഈ പഞ്ചായത്തിന്റെ പ്രസിഡന്റ് കെ.ആർ. ഗോപാലകൃഷ്ണക്കുറുപ്പായിരുന്നു. 1977-ൽ വിഭജടിസ്ഥാനത്തിൽ പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ മണമ്പൂര് പഞ്ചായത്തിന്റെ നോമിനേറ്റഡ് പ്രസിഡന്റ് ഹബീബ് മുഹമ്മദായിരുന്നു. ഭൂപ്രകൃതിഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവുകൾ, താഴ്വരകൾ, തീരസമതലം എന്നിങ്ങനെ തരംതിരിക്കാം. ചെങ്കൽ കലർന്ന മണ്ണ്, ചരൽ കലർന്ന മണ്ണ്, കളിമണ്ണ് കലർന്ന മണ്ണ് ഇവയാണ് . പ്രധാന മണ്ണിനങ്ങൾ. സമുദ്രനിരപ്പിൽ നിന്നും 75 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ചിറകളും, തോടുകളും കുളങ്ങളും, വർഷംതോറും ലഭിക്കുന്ന മഴയുമാണ് പ്രധാന ജലസ്രോതസ്സുകൾ. ആരാധനാലയങ്ങൾമണമ്പൂര് സുബ്രഹ്മണ്യസ്വമി ക്ഷേത്രം, കവലയൂര് മഹാവിഷ്ണു-മഹാദേവ ക്ഷേത്രം, പാർത്തുകോണം ശ്രീ ഭഗവതി ക്ഷേത്രം, വില്ല്യമംഗലം ശ്രീ മണികണ്ഠ സ്വാമി ക്ഷേത്രം, കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം, ആദിയൂർ ശിവക്ഷേത്രം, മൂങ്ങോട് സെന്റ് സെബാസ്റ്റിയനോസ് ചർച്, കടുവയിൽതങൽ മുസ്ലീം പള്ളി കുളമുട്ടം മുസ്ലിം പള്ളി കവലയൂർ മുസ്ലിം പള്ളി മണനാക്ക് മുസ്ലിം പള്ളി ആലംകോട് മുസ്ലിം പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ. ഗ്രാമ പഞ്ചായത്ത് വാർഡുകൾ
അവലംബം |
Portal di Ensiklopedia Dunia