ഇടവ ഗ്രാമപഞ്ചായത്ത്
8°46′02″N 76°41′24″E / 8.7671°N 76.6901°E തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇടവ.[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. ചരിത്രംഉമയമ്മ മഹാറാണിയുടെ ഭരണകാലത്ത് വേണാട് ആക്രമിച്ച മുകിലന്മാർ തോവാള മുതൽ ഇടവാവരെ ആധിപത്യം സ്ഥാപിച്ചു. ആറ്റിങ്ങൽ റാണിയുടെ അനുവാദപ്രകാരം 1726 ൽ ഇംഗ്ളീഷുകാർ ഇടവയിൽ ഒരു പണ്ടകശാല നിർമിച്ചു. സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനംസ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കും സ്റേറ്റ് കോൺഗ്രസ്സ് നേതാക്കൾക്കും 1945-ൽ കാപ്പിൽ വെൺകുളം എന്നിവിടങ്ങളിൽ വച്ച് സ്വീകരണം നല്കിയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി ഹിലാൽ എന്ന പ്രസിദ്ധീകരണം ഇടവായിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ1942ൽ വിവേകാന്ദവിലാസം ഗ്രന്ഥശാല സ്ഥാപിച്ചു. കേരളത്തിലേ തന്നെ ഏറ്റവും മികച്ച അറബിക് അച്ചടി ശാലയും ഇടവയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ആ സ്ഥലത്തിന് പ്രസ്സ് മുക്ക് എന്നാ പേര് വന്നത് അങ്ങനെയാണ്. വാണിജ്യ-ഗതാഗത പ്രാധാന്യംഈ പഞ്ചായത്തിൽ രണ്ട് റയിൽവേ സ്റേഷനുകളുണ്ട്. പായ്ക്കപ്പൽ നിർമ്മാണത്തിൽ ഈ പ്രദേശം കേൾവിപ്പെട്ടിരുന്നു. വിദേശങ്ങളിൽ കയർ ഉൽപ്പന്നങ്ങൾ കയറ്റി അയച്ചിരുന്ന ഒരു വൻകിട കയർ ഫാക്ടറി ഇടവാ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നു. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1952-53 ലാണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. മുഹമ്മദ് ഹനീഫയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്. അതിരുകൾവടക്ക് : ഇടവ-നടയറ കായൽ തെക്ക് : വർക്കല നഗരസഭ കിഴക്ക് : വർക്കല നഗരസഭ പടിഞ്ഞാറ് : അറബിക്കടൽ ഭൂപ്രകൃതിഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ സമതലം, ചരിവു പ്രദേശം, താഴ്വരകൾ, താഴ്ന്ന പ്രദേശം, തീരപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ജലപ്രകൃതിഇടവ-നടയറ കായലും കനാലുകളും, കുളങ്ങൾ, തോടുകളൾ പ്രധാന ജലസ്രോതസ്സുകൾ. ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
തുടങ്ങിയവയാണ് പഞ്ചായത്തിലെ പുരാതനവും പ്രധാനപ്പെട്ടതുമായ ആരാധനാലയങ്ങൾ. വിനോദസഞ്ചാര കേന്ദ്രങ്ങൾകേരള ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിലുള്ള ഒരു ബോട്ട്‌ക്ലബ് കാപ്പിൽ ആരംഭിച്ചിട്ടുണ്ട്. കാപ്പിലിന് പുറമേ ശ്രീ എയ്റ്റ്, വെറ്റക്കട, മാന്ത്ര തുടങ്ങിയ സ്ഥലങ്ങളെല്ലാം വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്. ഗ്രാമ പഞ്ചായത്ത് വാർഡുകൾ
അവലംബംEdava എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia