മടവൂർ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം)
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മടവൂർ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. പ്രകൃതിരമണീയമായ ചരിത്രം ഉറങ്ങുന്ന ഒരു ഗ്രാമം കൂടിയാണ് മടവൂർ. ചരിത്രംമാണ്ഡവ്യൻ എന്നൊരു മുനി പൂജാദി കർമങ്ങൾക്കു വേണ്ടി നിരവധി ബ്രഹ്മണരെ ഇവിടെ കുടിയിരുത്തുകയും അവരുടെ താമസത്തിനു നാടിന്റെ പല ഭാഗങ്ങളിൽ ഒട്ടനവധി മഠങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നുവത്രെ. ഇന്നും ഇവിടെ നിരവധി നൂറ്റാണ്ടുകൾ പഴക്കം ഉള്ള മഠങ്ങൾ കാണാനാകും. മാമണ്ണൂർ മഠം ആണ് ഇതിൽ പ്രസിദ്ധമായത്.1979 വരെ അയൽ ഗ്രാമപഞ്ചായത്ത് ആയ പള്ളിക്കലും മടവൂരും ഒരു ഗ്രാമപഞ്ചായത്ത് ആയിരുന്നു.പിന്നീട് വിഭജിക്കുകയുണ്ടായി. സ്ഥലനാമോൽപത്തിമഠങ്ങളുടെ ഊര് മഠവൂർ ആയി. തലമുറകൾ പറഞ്ഞ് പറഞ്ഞ് പിന്നീട് ഗ്രാമ്യഭാഷയിൽ മടവൂർ ആയി.ഒട്ടനവധി മഠങ്ങളുടെ സംഗമ സ്ഥാനമായിരുന്നു മടവൂർ.ഇവിടെ ഇപ്പോൾ നിലവിലുള്ള മഠങ്ങൾ മാമണ്ണൂർ മഠം, തുറുവല്ലൂർ മഠം എന്നിവയാണ്. അവിടത്തെ സ്ഥാനപതിയായി ഇപ്പോൾ ഉള്ളത് മാമാന്നൂർ പിൻമുറക്കരാണ്.അവിടെ ഇപ്പോഴും ആ പഴയ പ്വിത്രതയിലും നന്മയിലും കാത്തു സൂക്ഷിക്കുന്നു. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1953-ലാണ് മടവൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ് എം. ബാലകൃഷ്ണൻ നായർ ഭൂപ്രകൃതിഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ചരിവുള്ള പ്രദേശം, സമതലങ്ങൾ, താഴ്വാരങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിങ്ങനെ തിരിക്കാം. ചിറകളും, തോടുകളും, കുളങ്ങളുമാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകൾ. ആരാധനാലയങ്ങൾമടവൂർ ശ്രീ മഹാദേവർ ക്ഷേത്രം, തൃക്കുന്നത്ത് കളരിയിൽ ദേവീക്ഷേത്രം,പച്ചവിള ഭഗവതി ക്ഷേത്രം, പുളിമാത്ത് ദേവീ ക്ഷേത്രം, ആനക്കുന്നം ക്ഷേത്രം, പനപാംക്കുന്ന് ക്ഷേത്രം ,കൃഷ്ണൻകുന്ന് ക്ഷേത്രം, ചാലാംകോണം ദേവീ ക്ഷേത്രം ഞാറയിൽക്കോണം, മടവൂർ മുസ്ളീം പള്ളികൾ, വലിയ കുന്നിൽ ക്രിസ്ത്യൻ പള്ളി, മണ്ടയ്ക്കാട് ദേവീ ക്ഷേത്രംവിളയ്ക്കാട് ക്ഷേത്രം, തെറ്റിക്കുഴി ക്ഷേത്രം, കുരിശ്ശോട് ക്ഷേത്രം ചാങ്ങയിൽകോണം യക്ഷി ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ. ഗ്രാമപഞ്ചായത്ത് വാർഡുകൾ
അവലംബം |
Portal di Ensiklopedia Dunia