കിളിമാനൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കിളിമാനൂർ.[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. ചരിത്രംലോകപ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മ ജനിച്ചത് ഈ പഞ്ചായത്തിലെ കിളിമാനൂർ കോവിലകത്താണ്. ആദ്യം ഈ പ്രദേശം വേണാടിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും കീഴിലായി. കിളിയുടെയും മാനിൻടെയും ഊർ എന്ന വാക്കിൽ നിന്നാണ് കിളിമാനൂർ എന്ന വാക്ക് ഉൻഡായത്. തിരുവിതാംകൂർ ഭരണാദികാളായ എട്ടുവീട്ടിൽ പിള്ളമാർ ആയിരുന്നു ഭരണാദികരികൾ. സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനംബ്രിട്ടീഷ്കാരുമായുള്ള യുദ്ധത്തെതുടർന്ന് തലകുളത്തുനിന്നും മണ്ണടിയിലേക്കുള്ള യാത്രയിൽ വേലുത്തമ്പി ദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരു ദിവസം താമസിക്കുകയും സ്വന്തം ഉടവാൾ കൊട്ടാരത്തിൽ നൽകുകയും ചെയ്തു. സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ1886-ൽ കിളിമാനൂർ കൊട്ടാരത്തിലെ അന്തേവാസികൾക്ക് മാത്രമായി സ്കൂൾ ഇവിടെ സ്ഥാപിച്ചിരുന്നു. 1971- ലെ ചരിത്രപ്രസിദ്ധമായ മിച്ചഭൂമി സമരം ഈ പഞ്ചായത്തിൽ നടന്നിട്ടുണ്ട്. പഞ്ചായത്ത് രൂപവത്കരണംഈ പഞ്ചായത്ത് രൂപവത്കരിക്കുന്നതിന് മുൻപ് ഈ പ്രദേശം വില്ലേജ് അപ് ലിഫ്റ്റുകൾ എന്ന പേരിൽ സർക്കാർ ഭരണം നടത്തിയിരുന്നു. 1954-ൽ പഞ്ചായത്ത് രൂപീകൃതമായി. പി. രാഘവക്കുറുപ്പായിരുന്നു ആദ്യത്തെ പ്രസിഡന്റ്. അതിരുകൾവടക്ക് - മടവൂർ, നിലമേൽ ഗ്രാമപഞ്ചായത്തുകൾ തെക്ക് - പുളിമാത്ത് ഗ്രാമപഞ്ചായത്ത് കിഴക്ക് - പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് - നഗരൂർ ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതിഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, പീഠഭൂമി, ചരിഞ്ഞപ്രദേശങ്ങൾ, താഴ്വരകൾ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. മഴയും തോടുകളുമാണ് പ്രധാന ജലസ്രോതസ്സ്. ആരാധനാലയങ്ങൾ
വിനോദസഞ്ചാര കേന്ദ്രങ്ങൾകൈലാസംകുന്ന്, മുളയ്ക്കലത്തുകാവ് , കിളിമാനൂർ കൊട്ടാരം (രാജാരവിവർമയുടെ ചിത്രങ്ങൾ ഇവിടെയുണ്ടായിരുന്നു) ഇവ ഒരു ടൂറിസ്റ് കേന്ദ്രമായി വികസിപ്പിക്കാവുന്നതാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങൾകിളിമാനൂർ കൊട്ടാരം രാജാരവിവർമ്മയുടെ ജനനം മൂലം പ്രസിദ്ധമാണ്. അവലംബം |
Portal di Ensiklopedia Dunia