കാട്ടാക്കട നിയമസഭാമണ്ഡലം
കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാട്ടാക്കട നിയമസഭാമണ്ഡലം. കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്. കാട്ടാക്കട നിയമസഭാമണ്ഡലം ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. പ്രദേശങ്ങൾകാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് 2011-ൽ വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്[1]. സമ്മതിദായകർ2011 ലെ നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ വോട്ടർ പട്ടികയിൽ 164036 പേർ സമ്മതിദായകരായി ഉണ്ട്. അതിൽ 86234 പേർ സ്ത്രീ സമ്മതിദായകരും; 77802 പേർ പുരുഷ സമ്മതിദായകരുമാണ്[1]. പ്രതിനിധികൾ
അംഗങ്ങൾ വോട്ടുവിവരങ്ങൾ
കുറിപ്പുകൾ2011 മുതൽ 2016 വരെ കാട്ടാക്കട നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എൻ. ശക്തൻ, പതിമൂന്നാം കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കർ ജി.കാർത്തികേയന്റെ മരണശേഷം സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[8] അവലംബം
|
Portal di Ensiklopedia Dunia