പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പെരിങ്ങമ്മല .[1] ഇടവം ഭാഗത്ത് വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. ചരിത്രംഈ പ്രദേശത്തെ ആദിമവാസികൾ കാണിക്കാരാണ്. രണ്ടു കൊല്ലത്തിലധികം കാലം ഒരിടത്തും ഇവർ താമസിച്ചിരുന്നില്ല.വ്യാപാരത്തിനായി കേരളത്തിലെത്തിയ യൂറോപ്യന്മാർ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂർ, പൊന്മുടി, മർച്ചിസ്റൽ, ഇൻവർക്കാഡ്, ചീനിക്കാല എന്നീ മലമുകൾ പ്രദേശങ്ങളിൽ എത്തിച്ചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബർ തോട്ടങ്ങൾ വച്ചുപിടിപ്പിക്കുകയും ബംഗ്ളാവുകൾ പണിത് രാജകീയ ജീവിതം നയിക്കുകയും ചെയ്തു. സ്ഥലനാമോൽപത്തിഇന്നത്തെ പെരിങ്ങമ്മല ഒരുകാലത്ത് പെരുന്തേൻ പെരുത്തു കിട്ടുമായിരുന്ന 'പെരുന്തേൻ മല' ആയിരുന്നു.... പിന്നീട് പറഞ്ഞ് പറഞ്ഞ് പെരുന്തേൻ മല പെരിങ്ങമ്മല ആയതാണത്രെ... സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പെരിങ്ങമ്മലയിൽ സ്വകാര്യ മേഖലയിൽ സ്ഥാപിതമായതും(1901)ൽ, സർക്കാരിനു വിട്ടുകൊടുത്തതുമായ(1917) പെരിങ്ങമ്മല ഗവൺമെന്റു സ്കൂൾ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം വാണിജ്യ-ഗതാഗത പ്രാധാന്യം1886-ൽ മാർസിലാ മദാമ്മയാണ് മർച്ചിസ്റൺ എസ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് 'ജയശ്രീ റ്റി എസ്റേറ്റ്') 1886ൽ പൊന്മുടിയിൽ 'പൊന്മുടി റ്റീ റബ്ബർ കമ്പനി ലിമിറ്റഡ് ഇംഗ്ളണ്ട്' എന്ന എസ്റേറ്റ് സ്ഥാപിച്ചു. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1953 മുതൽ 1961 വരെ പെരിങ്ങമ്മല പഞ്ചായത്ത് പാലോട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1961-ൽ പാലോട് പഞ്ചായത്ത് വിഭജിച്ച് നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ രൂപവത്കരിച്ചു. 1961 മുതൽ 1964 വരെ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. 1964-ൽ എ. ഇബ്രാഹിം കുഞ്ഞ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി. അതിരുകൾ
ഭൂപ്രകൃതിഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ കുന്നുകൾ, താഴ്വാരം, സമതലം, വയലുകൾ, ഏലാകൾ എന്നിങ്ങനെ തിരിക്കാം. ജലപ്രകൃതികുളങ്ങളും തോടുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്. വാമനപുരം നദി പഞ്ചായത്തിന്റെ തെക്കം അതിരിൽ കൂടി ഒഴുകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾബ്രൈമൂർ, പൊന്മുടി വിനോദസഞ്ചാരകേന്ദ്രങ്ങൾ, പൊന്മുടി ഡിയർപാർക്ക്, അന്താരാഷ്ട്ര പ്രസിദ്ധമായ ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഈ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്ത് വാർഡുകൾ
അവലംബം
|
Portal di Ensiklopedia Dunia