ഇലകമൺ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇലകമൺ.[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. ചരിത്രംപണ്ടത്തെ ദേശീങ്ങനാടിനെയും, വേണാടിനെയും വേർതിരിച്ചിരുന്ന അതിർത്തി ഇലങ്കമൺ പ്രദേശമായിരുന്നു. പാണ്ഡവൻമാർ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്ന് ഐതിഹ്യം. വ്യവസായം1940കാലത്ത് കയർ വ്യവസായം ആയിരുന്നു ഇവിടത്തെ ഉപജീവനമാർഗ്ഗം, കെടാകുളത്തു ചാമ്പകടയിൽ ആയിരുന്നു ആദ്യത്തെകയർ വ്യവസായം തുടങ്ങിയത്. സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ1905-ൽ ഇലങ്കമണ്ണിൽ ഒരു വൈദ്യശാലയും അഞ്ചലാഫീസും സ്ഥാപിച്ചിരുന്നു. കെടാകുളത്തു ഒരു ലൈബ്രറിയും ഉണ്ട് (നേതാജി മെമ്മോറിയൽ ലൈബ്രറി & റീഡിംഗ് റൂമും) ഉണ്ട് , 1999 - ഇത്പുതുക്കി പണിതു. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1953-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. ഡോ. കെ. വാസുദേവനായരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്. അതിരുകൾവടക്ക് : പൂതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകൾ. തെക്ക് : വർക്കല മുനിസിപാലിറ്റി കിഴക്ക് : ചെമ്മരുതി, നാവായ്ക്കുളം പഞ്ചായത്തുകൾ പടിഞ്ഞാറ് : ഇടവ നടയറക്കായൽ, പൂതക്കുളം പഞ്ചായത്തുകൾ. ഭൂപ്രകൃതിഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, ചരിവുപ്രദേശം, താഴ്വരകൾ, നിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ഇടവ നടയറക്കായൽ, കുളങ്ങൾ, തോടുകൾ, നദികൾ ഇവയാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകൾ. ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
അവലംബം
|
Portal di Ensiklopedia Dunia