ഷോളയാർ അണക്കെട്ട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മലക്കപ്പാറയ്ക്കു സമീപമായി ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിൽ ഷോളയാർ ജലവൈദ്യുതപദ്ധതിയുടെ[2] ,[3] ഭാഗമായി നിർമിച്ച അണക്കെട്ടാണ് ഷോളയാർ അണക്കെട്ട്[4] അഥവാ ലോവർ ഷോളയാർ അണക്കെട്ട് (Lower Sholayar Dam). 66 മീറ്റർ ഉയരവും 430 മീറ്റർ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റർ ഉയരവും 259 മീറ്റർ നീളവുമുള്ള ഷോളയാർ ഫ്ലാങ്കിംഗ് ഡാമും[5] 18.59 മീറ്റർ ഉയരവും 109 മീറ്റർ നീളവുമുള്ള ഷോളയാർ സാഡിൽ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965-ലാണ് ഈ ഡാമുകൾ നിർമ്മാണം പൂർത്തിയാക്കിയത്.[6] ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്കായി ആണ് ഷോളയാർ ഡാം[7] മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവർ ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം മലക്കപ്പാറയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്നു. വൈദ്യുതി ഉത്പാദനംഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള ഷോളയാർ പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 18 മെഗാവാട്ട് ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 54 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1966 മെയ് 9 നു നിലവിൽ വന്നു. 54 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. നിലവിൽ വാർഷിക ഉൽപ്പാദനം 233 MU ആണ്.[8].. ചിത്രശാല
കൂടുതൽ കാണുകഅവലംബം
|
Portal di Ensiklopedia Dunia