മലങ്കര അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടം ഗ്രാമപഞ്ചായത്തിലെ മുട്ടത്തു തൊടുപുഴയാറിനു കുറുകെ നിർമിച്ച ഒരു ചെറിയ അണക്കെട്ടാണ് മലങ്കര അണക്കെട്ട്[1]. മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് [2],[3],[4]. പെരിയാർ നദിയിൽ സ്ഥാപിച്ചിരിക്കുന്ന മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി ജലസേചനത്തിനും കാർഷികാവശ്യങ്ങൾക്കുംവൈദ്യുതി നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
വൈദ്യുതി ഉത്പാദനംമലങ്കര പവർ ഹൗസ് യിൽ 3.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 10.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 44 MU ആണ്.2005 ഒക്ടോബർ 6 ന് കെ.എസ്.ഇ.ബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു.[5],[6],[7]. ഏകദേശം 840 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്[8]. ഇലവീഴാപൂഞ്ചിറമലങ്കര അണക്കെട്ടിന് അടുത്താണ് ഇലവീഴാപൂഞ്ചിറ എന്ന വിനോദ സഞ്ചാര കേന്ദ്രം[9]. മീശ മാധവൻ പോലുള്ള സിനിമകൾ അവിടെ യാണ് ചിത്രീകരിച്ചത്, ഉദാഹരണത്തിന് കരിമിഴി കുരുവിയെ കണ്ടില്ല എന്ന ഗാന രംഗം. [അവലംബം ആവശ്യമാണ്] കൂടുതൽ കാണുക
അവലംബം
|
Portal di Ensiklopedia Dunia