കേരളത്തിലെതിരുവനന്തപുരം ജില്ലയിലെവിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം[1] . ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം[2],[3] എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 ച. �കിലോ�ീ. (260,000,000 sq ft)), കൊട്ടൂർ റിസർവിന്റെയും (29 ച. �കിലോ�ീ. (310,000,000 sq ft)) വനഭാഗങ്ങൾ ഉൾപ്പെടുന്നു.
വൈദ്യുതി ഉത്പാദനം
ഡാമിനു താഴെ കെഎസ്ഇബിയുടെ ചെറിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിൽ 3 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4]. വാർഷിക ഉൽപ്പാദനം 11 .5 MU ആണ്.
1996 ജൂൺ 15 ന് യന്ത്രം കമ്മീഷൻ ചെയ്തു.