ബാരാപ്പോൾ ജലവൈദ്യുത പദ്ധതി
പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് ബാരാപ്പോൾ ചെറുകിട ജലവൈദ്യുത പദ്ധതി (Barapole Small Hydro Electric Project) [1]. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിനെയും കർണ്ണാടകയിലെ കുടക് ജില്ലയിലെ മാക്കൂട്ടത്തെയും വേർതിരിക്കുന്ന ബാരാപ്പോൾ പുഴയിലാണ് ഈ പദ്ധതി . കൂട്ടുപുഴക്കു അടുത്ത് പാലത്തിങ്കടവിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പൂർണ്ണമായും കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ളതാണ് ബാരാപ്പോൾ ജലവൈദ്യുത പദ്ധതി.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും1) ബാരാപ്പോൾ പവർ ഹൗസ് 1) ബാരാപ്പോൾ തടയണ
വൈദ്യുതി ഉത്പാദനംബാരാപ്പോൾ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Horizontal Francis -type) ഉപയോഗിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 36 MU ആണ്. 15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ പദ്ധതിയുടെ നിർമ്മാണ ചെലവ് 120 കോടി രൂപയാണ്. കേരളത്തിലെ മിനി ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലുതാണ് ബാരാപ്പോൾ ജലവൈദ്യുത പദ്ധതി. കേരളത്തിൽ ആദ്യമായാണ് വളപട്ടണം പുഴയുടെ പോഷക നദിയായ ബാരാപ്പോൾ പുഴയിൽ തടയണ കെട്ടി വെള്ളം തടഞ്ഞു നിർത്താതെയുള്ള സംവിധാനത്തിൽ ഒരു വൈദ്യുതപദ്ധതി നിർമ്മിക്കുന്നത്. പുഴയിൽ ഒഴുകി എത്തുന്ന ജലത്തിന്റെ മൂന്നിലൊന്നുമാത്രം പുഴയുടെ മുകൾ ഭാഗത്ത് അടിത്തട്ടിൽ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന രണ്ട് ട്രഞ്ചുകൾ വഴി വിടുകയാണ് ചെയ്യുന്നത്. രണ്ടര മീറ്റർ വീതിയും ശരാശരി മൂന്ന് മീറ്റർ ആഴവുമുള്ള ഈ ചാലുകൾക്ക് മുകളിൽ നദിയുടെ ഇടതു കരയിലേക്ക് ചരിവ് നൽകിയിട്ടുണ്ട്. ഈ ചാലുകൾക്ക് പാകിയ ട്രാക്ക് വാക്ക് എന്ന അരിപ്പ വഴി നദിയിലൂടെ ഒഴുകി വരുന്ന ജലം ട്രഞ്ചിനകത്തേക്ക് പതിക്കുകയും ചാലിലൂടെ ഒഴുകി വരുന്ന ജലം 15 മീറ്റർ നീളവും 16 മീറ്റർ വീതിയും 74 മീറ്റർ ആഴവുമുള്ള തടാകത്തിലെക്ക് എത്തുകയും ചെയ്യുന്നു. ഈ തടാകത്തിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി ഷട്ടറുകളും നിർമ്മിച്ചിട്ടുണ്ട്. ഇതുകൂടാതെ 15 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുവാനുള്ള സൗരോർജ്ജ പദ്ധതികൂടി ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്. 35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന ഈ പദ്ധതിക്ക് ഏഴരക്കോടി രൂപ കേന്ദ്രം നൽകും.[2] പുഴയ്ക്കു കുറുകെ അണക്കെട്ടുണ്ടാക്കി വലിയ ഒരു പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെങ്കിലും രാജീവ് ഗാന്ധി നാഷണൽ പാർക്കിൽ ഇതുമൂലം യാതൊരുവിധത്തിലും വെള്ളം ഉയരാനോ മാറ്റം വരാനോ പാടില്ലെന്ന കർശന സുപ്രീം കോടതി വിധിയോടെ രൂപരേഖ മാറ്റുകയായിരുന്നു. മഴക്കാലത്ത് പരമാവധി വൈദ്യുതി ഉണ്ടാക്കി ഇടുക്കിയിലെ ജലം വേനലിലേക്ക് കരുതാൻ ഈ പദ്ധതി ലക്ഷ്യമിടുന്നതായി അധികൃതൻ പറയുന്നു.[3] കൂടുതൽ കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾBarapole Small Hydro Electric Project എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia