ചെമ്പുകടവ് - 1 ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 6.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ചെമ്പുകടവ് -1 ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
വൈദ്യുതി ഉത്പാദനംചെമ്പുകടവ് -1 ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഇരുവഴഞ്ഞി പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. വെള്ളം ഒരു കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 0.09 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 2.7 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 6.59 MU ആണ്. 2003 ഓഗസ്റ്റ് 19 ന് പദ്ധതി കമ്മീഷൻ ചെയ്തു. വൈദ്യുതി ഉത്പാദന ശേഷം പുറത്തേക്കു വിടുന്ന വെള്ളം ഒരു കനാൽ വഴി ചെമ്പുകടവ് -2 പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു ആണ് ചെമ്പുകടവ് -2 പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
കൂടുതൽ കാണുകഅവലംബം
|
Portal di Ensiklopedia Dunia