പമ്പ അണക്കെട്ട്
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പ നദിയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് പമ്പാ അണക്കെട്ട്.[1] ശബരിഗിരി ജലവൈദ്യുതപദ്ധതി[2] [3]യുടെ ഭാഗമായി 1967-ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. തൊട്ടടുത്തുള്ള കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട് . 281 മീറ്റർ നീളവും 57.2 മീറ്റർ ഉയരവുമുള്ള അണക്കെട്ട് സമുദ്രനിരപ്പിൽനിന്നും 981.45 മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. പമ്പാ, കക്കി ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്. റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം, അപ്പർ മൂഴിയാർ , കക്കി, ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ഉത്പാദനംശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .
ചിത്രശാല
കൂടുതൽ കാണുകഅവലംബം
|
Portal di Ensiklopedia Dunia