പോത്തുണ്ടി അണക്കെട്ട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്.[1] പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. [അവലംബം ആവശ്യമാണ്] 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.
എത്തിച്ചേരാനുള്ള വഴി
ചിത്രശാല
കൂടുതൽ കാണുകഇതും കാണുകPothundi Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia