കേരള കാർഷിക സർവ്വകലാശാല
10°32′51.29″N 76°17′6.5″E / 10.5475806°N 76.285139°E കേരളത്തിലെ ഏക കാർഷിക സർവ്വകലാശാലയായ കേരള കാർഷിക സർവ്വകലാശാല തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു. ചരിത്രംകേരളത്തിലെ കാർഷിക വിദ്യാഭ്യാസത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1896 മുതലാണ്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശാസ്ത്രീയ കൃഷിയിൽ ഏതാനും ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിനായി അന്നത്തെ ഭരണകൂടം തിരുവനന്തപുരം ജില്ലയിലെ കരമന ആസ്ഥാനമാക്കി ലാറസി പരിശീലന കേന്ദ്രം ആരംഭിച്ചു. ,പ്രസ്തുത സ്ഥാപനം ഇപ്പോൾ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഇപ്പോൾ ക്രോപ്പിംഗ് സിസ്റ്റംസ് റിസർച്ച് സെന്റർ എന്ന പേരിലാണ് അറിയപ്പെടുന്നത് . 1922 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ഒരു അഗ്രികൾച്ചറൽ മിഡിൽ സ്കൂൾ ആരംഭിച്ചപ്പോൾ കൃഷി ഒരു ഓപ്ഷണൽ വിഷയമായി അവതരിപ്പിക്കപ്പെട്ടു. സംസ്ഥാനത്തെ മിഡിൽ സ്കൂൾ ക്ലാസുകളിൽ ഈ പദ്ധതി ആദ്യമായിട്ടായിരുന്നു .അതോടെ ഈ സ്കൂളിന്റെ ജനപ്രീതി വർദ്ധിക്കുകയും ഇതേ തുടർന്ന് യഥാക്രമം 1928 ലും 1931 ലും കൊട്ടാരക്കരയിലും കൊന്നിയിലും സമാനമായ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ 1953 ലാണ് ഒരു ഇന്റർമീഡിയറ്റ് കോഴ്‌സായി കാർഷിക വിഷയം അവതരിപ്പിച്ചത് .ഇതിന്റെ ഭാഗമായി കാർഷിക, വെറ്റിനറി സയൻസുകളിൽ വിദ്യാഭ്യാസം നൽകുന്നതിനായി 1955 ൽ അന്നത്തെ തിരുവിതാംകൂർ-കൊച്ചി സർക്കാർ തിരുവനന്തപുരത്തെ ജില്ലയിലെ വെള്ളായണിയിൽ ഒരു അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും തൃശ്ശൂരിലെ മണ്ണുത്തിയിൽ ഒരു വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളേജും ആരംഭിച്ചു.. ഈ സ്ഥാപനങ്ങൾ യഥാക്രമം കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചതോടെ ഈ രണ്ട് കോളേജുകളും കേരള സർവകലാശാലയിലേക്ക് അഫിലിയേറ്റ് ചെയ്യപ്പെട്ടു. പ്രസ്തുത സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എസ്.സി. (അഗ്രി), എം.വി.എസ്സി., കൂടാതെ പിഎച്ച്ഡി. ഡിഗ്രിയും യഥാക്രമം 1961, 1962, 1965 വർഷങ്ങളിലായി ആരംഭിച്ചു. അന്നത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ കമ്മീഷന്റെ (1964-66) ശുപാർശ പ്രകാരം ഓരോ സംസ്ഥാനത്തും ഒരു കാർഷിക സർവകലാശാല സ്ഥാപിച്ചു. രാജ്യത്തെ കാർഷിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആവശ്യമായ പ്രചോദനം നൽകുന്നതിനായി ദേശീയ കാർഷിക ഗവേഷണ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമായാണ് സംസ്ഥാന കാർഷിക സർവ്വകലാശാലകൾ (എസ്എയു) ഇന്ത്യയിൽ സ്ഥാപിതമായത്. അതിന്റെ ഫലമായി കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെഎയു) 1971 ലെ ആക്റ്റ് 33 പ്രകാരം 1971 ഫെബ്രുവരി 24 ന് സ്ഥാപിതമായി. 1972 ഫെബ്രുവരി 1 മുതൽ പ്രവർത്തനം ആരംഭിച്ചു. എസ്‌എയു പരമ്പരയിലെ 15 ആം സ്ഥാനത്താണ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി. 1971 ലെ കെഎയു നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, വെള്ളായണിയിലെ അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്,എന്നിവ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൊണ്ടുവന്നു. കൂടാതെ, വിവിധ വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണ-വിപുലീകരണ പരിപാടികൾ ഏറ്റെടുക്കുന്നതിനായി ഇരുപത്തിയൊന്ന് കാർഷിക, മൃഗസംരക്ഷണ ഗവേഷണ കേന്ദ്രങ്ങളും കെഎയുവിലേക്ക് മാറ്റി. 2011 ൽ കേരള കാർഷിക സർവകലാശാല മൂന്നായി വിഭജിക്കപ്പെട്ടു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി (കെ.വി.എ.എസ്. യു.), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെഎയു) എന്നിങ്ങനെയായാണ് വിഭജിച്ചത് . ഇപ്പോൾ കാർഷിക സർവകലാശാലയിൽ ഏഴ് കോളേജുകൾ (നാല് അഗ്രികൾച്ചർ, ഒരു അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഒരു ഫോറസ്ട്രി, ഒരു കോ-ഓപ്പറേഷൻ ബാങ്കിംഗ് & മാനേജ്മെന്റ്), 6 ആർ.എ .ആർഎസ്, 7 കെവികെ, 15 റിസർച്ച് സ്റ്റേഷനുകൾ, 16 അഗ്രികൾച്ചർ റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ യൂണിറ്റുകൾ , ഒരു അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് കോളേജ് , ഒരു വന ശാസ്ത്ര കോളേജ് . കൂടാതെ, ഒരു അക്കാദമി ഓൺ ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷനും ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയുംനിലവിലുണ്ട്
കോളേജുകൾ
മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ /കോഴ്‌സുകൾ
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
കൃഷി വിജ്ഞാന കേന്ദ്രങ്ങൾ
ഗവേഷണ കേന്ദ്രങ്ങൾResearch Stations (North)
Research Stations (South)
സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങൾനെല്ല്
ചിത്രശാല
കുറിപ്പുകൾവെബ്സൈറ്റ്Kerala Agricultural University എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia