മുള്ളുവിള, കൊല്ലം ജില്ല
ഭരണസംവിധാനംകൊല്ലം കോർപ്പറേഷൻറെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്
ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് പാലത്തറ (വാർഡ് നമ്പർ-32).മറ്റു വാർഡുകൾ താഴെ, പാലത്തറ വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എസ്.ആർ. ബിന്ദു ( കോൺഗ്രസ് ) ആണ്. 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്.[5] ജനജീവിതം2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 7117 ആണ്.ആകെ വീടുകളുടെ എണ്ണം 1641 ആണ്.ഉയർന്ന സാക്ഷരത (93.70%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1042 അണ്.[6].കേരളീയ വസ്ത്രധാരണ-ഭക്ഷണ ജീവിത രീതികളാണ് ഇവിടുത്തെ ജനങ്ങളുടേത്. വിദ്യാലയങ്ങൾധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. ഇതിൽ സർക്കാർ സ്കൂളുകളും സ്വകാര്യ കോളേജുകളും ട്യൂട്ടോറിയലുകളും ഉൾപ്പെടുന്നു. ദേവിവിലാസം എൽ.പി.എസ്ഇവിടുത്തെ പ്രധാന പ്രാഥമിക വിദ്യാലയമാണ്(Primary School) ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ.സർക്കാർ അധീനതയിലുള്ള ഈ സ്കൂളിൽ ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെയുണ്ട്.ഈയടുത്ത സമയത്തായി എൽ.കെ.ജിയും യു.കെ.ജിയും നിലവിൽ വന്നു. മലയാളം/ഇംഗ്ലിഷ് മീഡിയം സ്കൂളാണിത്. വടക്കേവിള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ദേവി ക്ഷേത്രത്തിനോടു ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് സ്കൂളിന് ദേവിവിലാസം എന്ന പേര് ലഭിച്ചത്. വി.വി.വി.എച്ച്.എസ്.എസ്, അയത്തിൽമുള്ളുവിളയിൽ നിന്നും 400 മീറ്റർ അകലെ വടക്കു ദിശയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് സ്കൂളിൻറെ യഥാർത്ഥ പേര്.അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസു വരെയും വി.എച്ച്.എസ്.ഇ. പന്ത്രണ്ടാം ക്ലാസുവരെയും ഉണ്ട്. യൂനുസ് കോളേജ് ഓഫ് എഞ്ചിയനിയറിംഗ് ആൻഡ് ടെക്നോളജിമുള്ളുവിളയിൽ നിന്നും 150 മീറ്റർ അകലെ പടിഞ്ഞാറു ഭാഗത്തായി ഈ സ്വകാര്യ കോളേജ് സ്ഥിതിചെയ്യുന്നു. ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി1.6 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. [4] ആരാധനാലയങ്ങൾമുള്ളുവിളയ്ക്കു സമീപമുള്ള ക്ഷേത്രങ്ങൾ
അടുത്തുള്ള മുസ്ലിം പള്ളികൾ
സമീപമുള്ള മറ്റു സ്ഥലങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia