കരിക്കോട്
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കരിക്കോട്. കൊല്ലം നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇത് കൊല്ലം കോർപ്പറേഷനു കീഴിലുള്ള 23-ആമത്തെ വാർഡ് കൂടിയാണ്.[1] തങ്ങൾ കുഞ്ഞ് മുസലിയാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ ഈ പ്രദേശം പ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജായ ടി.കെ.എം. കോളേജ് 1958-ൽ ഇവിടെ സ്ഥാപിതമായി.[2] ഇതിനു സമീപം ടി.കെ.എം. ആർട്ട്സ് ആൻഡ് സയൻസ് കോളേജും സ്ഥിതിചെയ്യുന്നു.[3] ചരിത്രംമുമ്പ് കിളികൊല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പ്രദേശമാണ് കരിക്കോട്. 2000-ത്തിൽ കൊല്ലം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ കിളികൊല്ലൂരിനെയും കരിക്കോടിനെയും കൊല്ലം കോർപ്പറേഷനോടു കൂട്ടിച്ചേർത്തു.[4][5] പ്രാധാന്യംകൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കരിക്കോട്.[6] കല്ലുംതാഴം, കിളികൊല്ലൂർ, കരിക്കോട് എന്നീ പ്രദേശങ്ങളിൽ ധാരാളം കശുവണ്ടി ഫാക്ടറികൾ സ്ഥിതിചെയ്യുന്നുണ്ട്. കിളികൊല്ലൂർ തീവണ്ടി നിലയം കരിക്കോടാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട ദേശീയപാത 744 ഉൾപ്പെടെയുള്ള റോഡുകൾ കടന്നുപോകുന്നതിനാൽ കരിക്കോട് ഭാഗത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. ഇവിടെ മുൻപ് ധാരാളം റോഡപകടങ്ങളും നടന്നിട്ടുണ്ട്.[7][8] സംസ്ഥാനത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായതിനാൽ ഈ പ്രദേശത്ത് അതിവേഗ വൈഫൈ സംവിധാനം ആരംഭിക്കുവാൻ ബി.എസ്.എൻ.എലിനു പദ്ധതിയുണ്ട്.[9][10] അവലംബം
|
Portal di Ensiklopedia Dunia